Asianet News MalayalamAsianet News Malayalam

Fuel Price Cut ഇന്ധന വില: വൈറ്റില സമരത്തിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായി യൂത്ത് കോൺഗ്രസ്

കഴിഞ്ഞ ദിവസം സമരം നടത്തിയ ഇടത്താണ് പ്രവർത്തകരെത്തി മധുരം വിതരണം ചെയ്തത്. വഴിയാത്രക്കാർക്കും വാഹന യാത്രക്കാർക്കും മധുരം വിതരണം ചെയ്തു

Youth Congress workers regrets over Difficulties suffered by people during kochi vyttila  fuel price protest
Author
Kochi, First Published Nov 4, 2021, 1:41 PM IST

കൊച്ചി: ഇന്ധന വില വർധനവിനെതിരായ (fuel price hike) ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ കൊച്ചി (kochi)  വൈറ്റിലയിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ് (youth congress). വൈറ്റിലയിലെ സമരത്തിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് പ്രതിനിധികൾ പ്രതികരിച്ചു. കേന്ദ്രം എക്സൈസ് തീരുവ കുറച്ച സാഹചര്യത്തിൽ ഇന്ധന വില കുറഞ്ഞതോടെ വൈറ്റിലയിൽ യൂത്ത് കോൺഗ്രസ് മധുരം വിതരണം നടത്തി. കഴിഞ്ഞ ദിവസം പ്രതിഷേധ സമരവും സംഘർഷങ്ങളും നടന്നയിടത്താണ് പ്രവർത്തകരെത്തി മധുരം വിതരണം ചെയ്തത്. വഴിയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ലഡു വിതരണം ചെയ്തു. ഇതിനിടെയാണ് വൈറ്റിലയിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ നേതാക്കൾ ഖേദപ്രകടനം നടത്തിയത്. 

Fuel Price Cut|'വിജയിച്ചത് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം'; ഇന്ധന വില കുറച്ചതിൽ മധുര വിതരണം, ആഹ്‍ളാദ പ്രകടനം

Joju George| ജോജുവിനെതിരെ കേസില്ല, വണ്ടി അടിച്ചു തകർത്ത കോൺഗ്രസുകാർക്കെതിരെ കേസ്

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച കേന്ദ്ര സർക്കാരിന്റെ നടപടി ഇന്ധന വിലയ്ക്ക് എതിരായ സമരങ്ങളുടെ പരിണിത ഫലമാണെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന സർക്കാരും നികുതി കുറക്കാൻ തയ്യാറാകണം. അതല്ലെങ്കിൽ തെരുവിൽ പ്രതിഷേധം നേരിടേണ്ടി വരുമെന്നും യൂത്ത് കോൺഗ്രസ് പ്രതിനിധികൾ കൂട്ടിച്ചേർത്തു. 

Joju George | ജോജു ലഹരിക്കടിമയായിരുന്നുവെന്ന് ആവർത്തിച്ച് കോൺഗ്രസ്; അന്വേഷണം വേണമെന്ന് മുഹമ്മദ് ഷിയാസ്

ഇന്ധന വിലകുറച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് വൈറ്റിലക്ക് പുറമേ കോട്ടയത്തും യൂത്ത് കോൺഗ്രസ്  മധുര വിതരണം ചെയ്തു.  ഗാന്ധി സ്ക്വയറിൽ വാഹന യാത്രക്കാർക്കും വഴി യാത്രക്കാർക്കും മിഠായിയും ലഡുവും വിതരണം ചെയ്തു. യൂത്ത് കോൺഗ്രസിന്റെ സമര വിജയമെന്ന് അവകാശപ്പെട്ടായിരുന്നു പരിപാടി. ദീപാവലി തലേന്ന് ഉണ്ടായത് തിന്മയുടെ മേൽ നന്മയുടെ വിജയമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. സംസ്ഥാന സർക്കാർ നികുതി കുറച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചു. 

JoJu: ജോജുവിന് സംരക്ഷണം കൊടുക്കുമെന്ന് ഡിവൈഎഫ്ഐ, വനിതാ നേതാക്കളുടെ പരാതിയിൽ കേസെടുക്കാത്തതിനെതിരെ കോൺ​ഗ്രസ്

 

 

Follow Us:
Download App:
  • android
  • ios