വ്യാഴാഴ്‍ച വൈകുന്നേരമാണ് വെള്ളപ്പാച്ചിലില്‍ അകപ്പെട്ട് രണ്ട് യുവാക്കളെ കാണാതായത്. അപകടം നടന്ന അന്നുതന്നെ മാര്‍ട്ടിന്‍ എന്നയാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. 

ഇടുക്കി: ഇടുക്കി നല്ലതണ്ണിയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായവരില്‍ ഒരാളുടെ കൂടെ മൃതദേഹം കണ്ടെത്തി. നല്ലതണ്ണി സ്വദേശിയായ അനീഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്‍ച വൈകുന്നേരമാണ് വെള്ളപ്പാച്ചിലില്‍ അകപ്പെട്ട് രണ്ട് യുവാക്കളെ കാണാതായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപകടം നടന്ന അന്നുതന്നെ മാര്‍ട്ടിന്‍ എന്നയാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഏലപ്പാറ-വാഗമൺ റൂട്ടിൽ നല്ലതണ്ണി പാലത്തിന് സമീപത്ത് വച്ചാണ് അപകടം നടന്നത്. മാര്‍ട്ടിനും അനീഷും സഞ്ചരിച്ചിരുന്ന കാർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോവുകയായിരുന്നു.