വയനാട് ചുരത്തിലെ പ്രവേശന കവാടത്തിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടം

വൈത്തിരി: വയനാട് ചുരത്തിലെ കവാടത്തിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കൽപ്പറ്റ കുടാലായികുന്ന് തയ്യിൽ വീട്ടിൽ മജീദിന്റെ മകൻ മുഹമ്മദ് ഹർഷൽ (19 )ആണ് മരിച്ചത്. വയനാട് ചുരത്തിലെ പ്രവേശന കവാടത്തിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കൂട്ടിയിടിച്ച ശേഷം ലോറി യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred