വിലസ്ഥിരതാ പദ്ധതിയിലൂടെ റബറിനു 250 രൂപ വില ഉറപ്പുവരുത്തണമെന്നും കേരളാ യൂത്ത്ഫ്രണ്ട് എം
കോട്ടയം:റബർ വിലസ്ഥിരതാ പദ്ധതി ,കെ എം മാണി റബർ വിലസ്ഥിരതാ പദ്ധതിയെന്ന് പുനർനാമകരണം ചെയ്യണമെന്ന് കേരളാ യൂത്ത്ഫ്രണ്ട് എം ആവശ്യപ്പെട്ടു.കേരളത്തിലെ റബർ കർഷകർ വിലയിടിവ് മൂലം വലിയ ദുരിതമനുഭവിച്ചപ്പോൾ കൈത്താങ്ങാകുന്നതിനു കേരളാ കോൺഗ്രസ് എം ചെയർമാനും ധനകാര്യമന്ത്രിയുമായിരുന്ന കെ എം മാണി യാണ് വിവിധ വകുപ്പുകളെ ഏകോപിപിച്ച് റബർ വിലസ്ഥിരതാ പദ്ധതി ആവിഷ്കരിച്ചത് .നാളിതുവരെയും ഇതിനു സമാനമായ മറ്റൊരു പദ്ധതി ആവിഷ്കരിക്കുന്നതിനു കേന്ദ്ര ഗവണ്മെന്‍റിനു സാധിച്ചിട്ടില്ല ചണവും പരുത്തിയും കാർഷിക വിളകളായി പ്രഖ്യാപിച്ചപ്പോളും റബറിനെ കാർഷിക വിള യായി പരിഗണിക്കുന്നതിന് പോലും തയ്യാറാകാത്ത കേന്ദ്രസർക്കാർ രാജ്യത്തെ കർഷകരെയും ചെറുപ്പക്കാരെയും ദ്രോഹിക്കുകയാണെന്നും കേരളാ യൂത്ത്ഫ്രണ്ട് എം ആരോപിച്ചു .വിലസ്ഥിരതാ പദ്ധതിയിലൂടെ റബറിനു 250 രൂപ വില ഉറപ്പുവരുത്തണമെന്നും കേരളാ യൂത്ത്ഫ്രണ്ട് എം സംസ്ഥാന നേതൃ സമ്മേളനം ആവശ്യപ്പെട്ടു .
റബ്ബർ വില മുന്നൂറാക്കിയാൽ ബിജെപിയെ പിന്തുണക്കാമെന്ന തലശ്ശേരി അതിരൂപത ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പരമാർശത്തിനെതിരെ സത്യദീപം മുഖപത്രം രംഗത്തെത്തി.. ബിജെപിക്ക് മലയോര ജനത എംപിയെ നൽകിയാൽ എല്ലാത്തിനും പരിഹാരമുണ്ടാകും എന്ന് പറയുന്നത് ബാലിശമാണ്. കഴിഞ്ഞ 9 വർഷമായി ബിജെപി സർക്കാർ ഇറക്കുമതി ഉദാര നയങ്ങൾക്കെതിരെ ഒന്നും ചെയ്തിട്ടില്ല. കർഷകർക്ക് വേണ്ടി നടത്തിയെന്ന് പറയുന്ന പ്രസ്താവന അവർക്കുതന്നെ തിരിച്ചടിയായി. ഇതിലൂടെ കാർഷിക അവഗണന എന്ന വിഷയത്തെ ബിഷപ്പ് ലളിതവത്കരിക്കുകയാണ്. മലബാറിലെ കർഷകരുടെ പോലുള്ള പ്രശ്നമല്ല ഇടുക്കിയിലെയും കുട്ടനാട്ടിലെയും. പ്രസ്താവനയുടെ രാഷ്ട്രീയം മാത്രമാണ് ചർച്ചയായത് എന്ന മനസ്സിലാക്കിയിട്ടും പ്രസ്താവന പിൻവലിക്കാത്തത് എന്തെന്നാണ് മനസ്സിലാകാത്തത്. എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമാണ് സത്യപീപം.
