തിരുവനന്തപുരം പേരൂര്‍ക്കടയിൽ വീണുപോയ താക്കോൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന്‍റെ കൈ മാൻഹോളിന്‍റെ ഗ്രില്ലിൽ കുടുങ്ങി. ഫയര്‍ഫോഴ്സെത്തി ഗ്രിൽ പൊളിച്ച് കൈ പുറത്തെടുക്കുകയായിരുന്നു

തിരുവനന്തപുരം: മാൻഹോളിന്‍റെ ഗ്രില്ലിനുള്ളിൽ യുവാവിന്‍റെ കൈ കുടുങ്ങി. തിരുവനന്തപുരം പേരൂര്‍ക്കടയിൽ ഇന്ന് പുലര്‍ച്ചെ ഒന്നരയ്ക്കാണ് സംഭവം. ഫയര്‍ഫോഴ്സെത്തി ഗ്രില്ലിന്‍റെ കമ്പി കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. യുവാവിന്‍റെ കൈവശമുണ്ടായിരുന്ന താക്കോൽ ഗ്രില്ലിനിടയിലൂടെ താഴേക്ക് വീഴുകയായിരുന്നു. ഈ താക്കോൽ എടുക്കാനുള്ള ശ്രമത്തിനിടെയാണ് യുവാവിന്‍റെ കൈ ഗ്രില്ലിൽ കുടുങ്ങിയത്. താക്കോല്‍ എടുക്കുന്നതിനായി ഗ്രില്ലിനിടയിലൂടെ കയ്യിട്ടെങ്കിലും തിരിച്ചെടുക്കാനായില്ല. കരിപ്പൂര്‍ സ്വദേശി ഷാജിയ്ക്കാണ് അപകടമുണ്ടായത്. ഏറെ നേരം ശ്രമിച്ചെങ്കിലും കൈ പുറത്തെടുക്കാനായില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് സംഘമെത്തി ഗ്രിൽ പൊളിച്ചശേഷം ഷാജിയുടെ കൈ പുറത്തെടുക്കുകയായിരുന്നു.

YouTube video player