കാസർകോട്: നിരീക്ഷണത്തിൽ കഴിഞ്ഞ അതിഥി തൊഴിലാളി മരിച്ചു. കാസർകോടാണ് സംഭവം. നഗരത്തിലെ സ്വകാര്യ ലോഡ്‌ജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ഉത്തർപ്രദേശ് സ്വദേശിയായ ബണ്ടിയാണ് മരിച്ചത്. 23 വയസായിരുന്നു. ഇന്ന് രാവിലെയാണ് ഇദ്ദേഹം കാസർകോടെത്തിയത്. ഉച്ചയ്ക്ക് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയക്കും.