Asianet News MalayalamAsianet News Malayalam

'ബ്ലാക്ക് വാള്‍ അന്ന് വേണ്ട'എന്ന് മുസ്ലീം ലീഗ് ; അമിത് ഷായ്ക്കെതിരായ പ്രതിഷേധത്തില്‍ മാറ്റം വരുത്തി യൂത്ത് ലീഗ്

അമിത് ഷാ പാർട്ടി പരിപാടിയില്‍ പങ്കെടുക്കാനാണ്  വരുന്നത്. അന്ന് സമരം വേണ്ടെന്ന് യൂത്ത് ലീഗുമായി ആലോചിച്ച് തീരുമാനിക്കുകയായിരുന്നു. മറ്റ് ദിവസങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാമെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു. 
 

youth league cancelled black wall protest against amith shah
Author
Calicut, First Published Jan 6, 2020, 6:03 PM IST

കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം കറുത്ത മതിൽ ഒരുക്കി പ്രതിഷേധിക്കാനുള്ള യൂത്ത് ലീഗിന്‍റെ തീരുമാനം ഉപേക്ഷിച്ചതായി മുസ്ലീം ലീഗ്. അമിത് ഷാ പാർട്ടി പരിപാടിയില്‍ പങ്കെടുക്കാനാണ്  വരുന്നത്. അന്ന് സമരം വേണ്ടെന്ന് യൂത്ത് ലീഗുമായി ആലോചിച്ച് തീരുമാനിക്കുകയായിരുന്നു. മറ്റ് ദിവസങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാമെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു. 

അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം കറുത്ത മതിൽ ഒരുക്കി പ്രതിഷേധം തീര്‍ക്കുമെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസാണ് രാവിലെ പ്രസ് മീറ്റില്‍ പറഞ്ഞത്. ബ്ലാക്ക് വാൾ പ്രതിഷേധം സംഘടിപ്പിക്കുമെന്നായിരുന്നു  പ്രഖ്യാപനം. ജനുവരി 15ന് കറുത്ത വസ്ത്രം ധരിച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ റോഡിന് ഇരുവശവും പ്രതിഷേധ മതിൽ തീർക്കും. കരിപ്പൂർ വിമാനത്താവളം മുതൽ വെസ്റ്റ്ഹിൽ ഹെലിപ്പാഡ് വരെ 35 കിലോമീറ്റർ ദൂരത്തിലാണ് ബ്ലാക്ക് വാൾ തീർക്കുക. ഒരു ലക്ഷം പേർ പങ്കാളികളാകുമെന്നും പികെ ഫിറോസ് അവകാശപ്പെട്ടിരുന്നു. ആര്‍എസ്എസ് ഭീകരവാദികളാണ് ജെഎൻയു ആക്രമണത്തിന് പിന്നിൽ. ഇതിലുള്ള പ്രതിഷേധം കൂടിയാണ് കറുത്ത മതിൽ പ്രതിഷേധമെന്നും പികെ ഫിറോസ് പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios