തൃശൂര്‍ മെഡിക്കൽ കോളേജ് അലുംമിനി ഓഡിറ്റേറിയത്തിലാണ് യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ മുതൽ സര്‍ജൻമാരുടെ കോണ്‍ഫറന്‍സ് നടക്കാനിരിക്കെയാണ് സംഭവം

തൃശൂര്‍: തൃശൂര്‍ മെഡിക്കൽ കോളേജിൽ യുവാവിന്‍റെ അതിക്രമം. മെഡിക്കൽ കോളേജിലെ കോണ്‍ഫറന്‍സ് ഹാളിലെത്തിയ യുവാവ് സെക്യൂരിറ്റിയെ പൂട്ടിയിട്ടശേഷം എസി കത്തിച്ചു. ഇന്ന് രാവിലെയാണ് യുവാവ് ഗ്യാസ് സിലിണ്ടറുമായി സ്ഥലത്തെത്തിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയ്ക്കാണ് സംഭവം. മെഡിക്കൽ കോളേജ് അലുംമിനി ഓഡിറ്റേറിയത്തിലാണ് യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ മുതൽ സര്‍ജൻമാരുടെ കോണ്‍ഫറന്‍സ് നടക്കാനിരിക്കെയാണ് സംഭവം. കയ്യിൽ ചുറ്റികയും ഗ്യാസ് സിലിണ്ടറുമായി എത്തിയ യുവാവാണ് സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ടശേഷം ഗ്ലാസ് അടിച്ചുതകർത്തത്. ഇതിനുശേഷം ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് എസി കത്തിച്ചു. സെക്യൂരിറ്റി ജീവനക്കാരൻ അറിയിച്ചതിനെ തുടർന്ന് ഡോക്ടർമാർ എത്തി ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു.

അക്രമശ്രമത്തിനിടെ കയ്യിൽ പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോണ്‍ഫറന്‍സിനായി അഡീഷണൽ എസി പുറത്ത് ഒരുക്കിയിരുന്നു. ഇതിലൊന്നാണ് യുവാവ് കത്തിച്ചത്. പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ചികിത്സയിലുള്ള യുവാവിനെ ചോദ്യം ചെയ്തുവരുകയാണ്.

YouTube video player