പിടിച്ചകത്തിട്ടാൽ പൊലീസിന്റെ കുടുംബത്ത് കേറി നിറങ്ങുമെന്ന സിനിമാ സംഭാഷണവും ചേർത്തായിരുന്നു വീഡിയോ പ്രചരിപ്പിച്ചത്.  

കൊച്ചി: യുവാവിനെ മർദ്ദിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ പൊലീസിനെ (Kerala Police) ഭീഷണിപ്പെടുത്തുന്ന രീതിയിൽ വീഡിയോ (Video) ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ നടപടി. വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച അഞ്ച് പേരെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ''പിടിച്ചകത്തിട്ടാൽ പൊലീസിന്റെ കുടുംബത്ത് കേറി നിരങ്ങു'മെന്ന' സിനിമാ സംഭാഷണവും ചേർത്തായിരുന്നു വീഡിയോ പ്രചരിപ്പിച്ചത്. 

ലുധിയാന സ്ഫോടനം, പിന്നിൽ ലഹരി മാഫിയ; സഹായം നൽകിയത് ഖലിസ്ഥാൻ സംഘടനകൾ, പൊലീസ് സ്ഥിരീകരണം

കഴിഞ്ഞ 12 ന് രാത്രി മുണ്ടംപാലം സ്വദേശി റാഫിയെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ ജാമ്യത്തിലിറങ്ങുമ്പോഴാണ് തൃക്കാക്കര പൊലീസ് സ്റ്റേഷന്റെ വരാന്തയിലും പുറത്തുമായി വീഡിയോ ചിത്രീകരിച്ചത്. സിനിമാ സംഭാഷണവും ചേർത്ത് ഈ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. 

സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ സ്പെഷ്യൽ ബ്രാഞ്ച്, ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് നടപടി. മർദ്ദന കേസ് പ്രതികളായ കുഴിവേലിപ്പടി സ്വദേശികളായ മുഹമ്മദ് റംനാസ്, അയൂബ്, ഉമറുഖ് ഫാറൂഖ് എന്നിവരെയടക്കമാണ് കസ്റ്റഡിയിലെടുത്തത്. യുവാക്കൾക്കെതിരെ പൊലീസിനെ ഭീഷണിപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.