ഗോഡൗണിൽ മൃതദേഹം കണ്ടെത്തിയ ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
മലപ്പുറം: മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാണ്ടിക്കാട് സ്വദേശി മുജീബിന്‍റെ മൃതദേഹം ആണ് കണ്ടെത്തിയത്. ഗോഡൗണിൽ മൃതദേഹം കണ്ടെത്തിയ ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടമയും ജീവനക്കാരും ഉൾപ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വിരലടയാള വിദഗ്ദർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകു എന്ന് നിലമ്പൂർ പൊലീസ് അറിയിച്ചു.
- ജയിലില്‍ നിന്നിറങ്ങിയത് ഒരാഴ്‍ച്ച മുമ്പ്, കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ വെള്ളംകുടി ബാബു വീണ്ടും പിടിയില്‍
കൊല്ലം: കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ കുപ്രസിദ്ധ മോഷ്ട്ടാവിനെ പൊലീസ് പിടികൂടി. ചണ്ണപ്പേട്ട സ്വദേശിയായ വെള്ളംകുടി ബാബുവിനെയാണ് കുളത്തുപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയായായ ബാബു, ഒരാഴ്ച മുമ്പാണ് ജയിലിൽ നിന്നും ഇറങ്ങിയത്. കവര്‍ച്ചയ്ക്കായി കൊണ്ടുവന്ന ഉളി, പാര, ടോര്‍ച്ച്, കയ്യുറ എന്നിവ ഇയാളുടെ പക്കൽ നിന്നും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
