പാര്‍ക്കിംഗ് ഏരിയയില്‍വച്ചായിരുന്നു യുവാവ് പർദ ധരിച്ചത്. എന്നാൽ,  ഇതേസമയം അവിടെ ഉണ്ടായിരുന്ന ഡ്രൈവര്‍മാര്‍ക്ക് യുവാവിന്റെ പ്രവര്‍ത്തിയില്‍ സംശയം തോന്നുകയും സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിവരം അറിയിക്കുകയുമായിരുന്നു.

കൊച്ചി: വിമാനത്താവളത്തിൽ കാമുകിയെ യാത്രയാക്കാൻ പർദ ധരിച്ചെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. ജോലിയുമായി ബന്ധപ്പെട്ട് ദുബായിയിൽ പോവുകയായിരുന്നു യുവതി. കാമുകിയുടെ വീട്ടുകാരുടെ മുന്നിൽ കൂട്ടുകാരിയായി അഭിനയിക്കാനാണ് 20 കാരനായ കാമുകൻ പർദ ധരിച്ചെത്തിയത്.

പാര്‍ക്കിംഗ് ഏരിയയില്‍വച്ചായിരുന്നു യുവാവ് പർദ ധരിച്ചത്. എന്നാൽ, ഇതേസമയം അവിടെ ഉണ്ടായിരുന്ന ഡ്രൈവര്‍മാര്‍ക്ക് യുവാവിന്റെ പ്രവര്‍ത്തിയില്‍ സംശയം തോന്നുകയും സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിവരം അറിയിക്കുകയുമായിരുന്നു.

തുടർന്ന് സിസിടിവി വഴി യുവാവിനെ നിരീക്ഷിച്ച ഉദ്യോ​ഗസ്ഥർ, ടെര്‍മിനലിനുള്ളില്‍ കയറിയ ഉടനെ യുവാവിനെ വളഞ്ഞു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് എന്തിനുവേണ്ടിയാണ് താൻ ആള്‍മാറാട്ടം നടത്തിയതെന്ന് യുവാവ് വെളിപ്പെടുത്തിയത്. മറ്റു നടപടികളൊന്നും സ്വീകരിക്കാതെ താക്കീത് നല്‍കി യുവാവിനെ പറഞ്ഞുവിടുകയും ചെയ്തു. തൃശ്ശൂർ സ്വദേശികളാണ് കമിതാക്കൾ.