പാലക്കാട് പറക്കുന്നം സ്വദേശി ശരീഫ്, കല്ലേക്കാട് സ്വദേശി ലിബിൻ, മലപ്പുറം വൈലത്തൂർ സ്വദേശി ജമാലുദ്ദീൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 30 ലക്ഷത്തിലധികം രൂപ വിലവരുന്ന ഒരു കിലോയോളം ഹാഷിഷാണ് ജില്ലാ ഡാൻസാഫ് സംഘം പിടികൂടിയത്.

പാലക്കാട്: പാലക്കാട് ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ. പാലക്കാട് പറക്കുന്നം സ്വദേശി ശരീഫ്, കല്ലേക്കാട് സ്വദേശി ലിബിൻ, മലപ്പുറം വൈലത്തൂർ സ്വദേശി ജമാലുദ്ദീൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 30 ലക്ഷത്തിലധികം രൂപ വിലവരുന്ന ഒരു കിലോയോളം ഹാഷിഷാണ് ജില്ലാ ഡാൻസാഫ് സംഘം പിടികൂടിയത്. ലോറിയിൽ കടത്താൻ ശ്രമിച്ച ലഹരി മരുന്നാണ് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെ പൊലീസ് കണ്ടെത്തിയത്. ആന്ധ്രപ്രദേശിൽ നിന്നും പാലക്കാട്ടേക്ക് കടത്താൻ ശ്രമിച്ച ഹാഷിഷ് ഓയിലാണ് പിടികൂടിയതെന്ന് ഡാൻസാഫ് സംഘം അറിയിച്ചു.

YouTube video player