മുഖംമൂടി ധരിച്ച് പ്രാങ്ക്: പെൺകുട്ടികളോട് മോശമായി പെരുമാറിയ യുവാക്കൾ പിടിയിൽ
നാട്ടുകാരാണ് സിസിടിവി ദൃശ്യങ്ങൾ അടക്കം ചേർത്ത് പൊലീസിൽ പരാതി നൽകിയത്

തിരുവനന്തപുരം: പ്രാങ്കിന്റെ മറവിൽ പെൺകുട്ടികളോട് മോശമായി പെരുമാറിയ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിൻകരയിലാണ് സംഭവം. ആനാവൂർ സ്വദേശിയായ മിഥുൻ, പാലിയോട് സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്. നെയ്യാറ്റിൻകര കോൺവെന്റ് റോഡിൽ വച്ചാണ് ഇവർ പെൺകുട്ടികളോട് മോശമായി പെരുമാറിയത്. മുഖം മൂടി ധരിച്ചെത്തി സ്‌കൂൾ വിദ്യാർത്ഥിനികളെ സമ്മതം ഇല്ലാതെ സ്പർശിക്കുകയായിരുന്നു. നാട്ടുകാരാണ് സിസിടിവി ദൃശ്യങ്ങൾ അടക്കം ചേർത്ത് പൊലീസിൽ പരാതി നൽകിയത്.
Asianet News | New Parliament | PM Modi | Asianet News Live