Asianet News MalayalamAsianet News Malayalam

സെക്രട്ടേറിയറ്റിന്‍റെ മതിൽ ചാടി അകത്ത് കയറി യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം

സെക്രട്ടേറിയറ്റിനകത്ത് മന്ത്രിസഭാ യോഗം പുരോഗമിക്കുന്നതിനിടെയാണ് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് അകത്ത് കയറി പ്രതിഷേധിച്ചത് 

yuvamorcha protest inside secretariat
Author
Trivandrum, First Published Feb 10, 2021, 11:31 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്‍റെ മതിൽ ചാടിക്കടന്ന് അകത്ത് കയറി യുവമോര്‍ച്ചാ  പ്രവര്‍ത്തകരുടെ പ്രതിഷേധം. പിൻവാതിൽ നിയമനങ്ങൾക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്ന റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനവുമായി എത്തിയ പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിനകത്തേക്ക് ചാടിക്കയറിയത്.വനിതകൾ അടക്കമുള്ള പ്രതിഷേധക്കാരാണ് സെക്രട്ടേറിയറ്റിനകത്തേക്ക് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ചാടിക്കറിയത്.  സെക്രട്ടേറിയറ്റിനകത്ത് മന്ത്രിസഭാ യോഗം പുരോഗമിക്കുന്നതിനിടെയാണ് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് അകത്ത് കയറി പ്രതിഷേധിച്ചത്.

റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രതിഷേധം സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്നതിനാൽ പൊലീസ് കാവൽ ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ ഗേറ്റിന് സമീപത്തുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ചാണ് പ്രതിഷേധക്കാര്‍ മതിൽ ചാടിയത്. വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ പൊലീസുമായി പ്രതിഷേധക്കാര്‍ ഉന്തും തള്ളുമായി . 

പ്രതീകാത്മക ശവമഞ്ചം തീര്‍ത്തുള്ള പ്രതിഷേധം അടക്കം സെക്രട്ടേറിയറ്റ് പരിസരത്ത് പുരോഗമിക്കുകയാണ്. സിപിഒ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരും ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരും എല്ലാം സമരത്തിന് ഉണ്ട്. യൂത്ത് കോൺഗ്രസ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടക്കം പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി എത്തുന്നുമുണ്ട്. അതിനിടെയാണ് പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് ചാടിക്കയറുന്ന അവസ്ഥ ഉണ്ടായത്. 

 

 

Follow Us:
Download App:
  • android
  • ios