Asianet News MalayalamAsianet News Malayalam

കാര്‍ഷിക സര്‍വകലാശാല വിസിയുടെ സൂം മീറ്റിങ് പ്രസംഗം ചോര്‍ന്നു, ഇടത് സംഘടനാ നേതാവിന് സസ്പെന്‍ഷന്‍

കാർഷിക സർവകലാശാല അഡ്മിനിസ്ട്രേറ്റീറ്റ് ഓഫീസര്‍ എൻ.ആർ സാജനെയാണ് സസ്പെന്‍ഡ് ചെയ്തത്

zoo meeting speech of agricultural university vice chancellor leaked, suspension for left union leader
Author
First Published Oct 12, 2023, 6:35 PM IST

തൃശ്ശൂര്‍: കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബി. അശോകിന്‍റെ സൂ മീറ്റിങ്ങിലെ പ്രസംഗം ചോര്‍ന്നതിന് ഇടത് സംഘടനാ നേതാവിന് സസ്പന്‍ഷന്‍. കാർഷിക സർവകലാശാല അഡ്മിനിസ്ട്രേറ്റീറ്റ് ഓഫീസര്‍ എൻ.ആർ സാജനെയാണ് സസ്പെന്‍ഡ് ചെയ്തത്. കെ എ യു എംപ്ലോയ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമാണ് സാജൻ. കഴിഞ്ഞ ദിവസം ഇ-ഓഫീസ് പരിശീലന ഉദ്ഘാടനത്തില്‍ മാര്‍ച്ചോടെ 100 തസ്തിക കുറയ്ക്കണമെന്ന് വിസി പറഞ്ഞിരുന്നു.

ഇത് വാര്‍ത്ത ആയതിന് പിന്നാലെയാണ് സാജനെ സസ്പെന്‍ഡ് ചെയ്തത്. സൂ മീറ്റിങ് പ്രസംഗം കട്ട് ചെയ്ത് സംഘടനാ ഗ്രൂപ്പിലിട്ടു എന്നതാണ് ആരോപിക്കുന്ന കുറ്റം. അതേസമയം, സാജനെ പിന്തുണച്ച് എംപ്ലോയ്സ് അസോസിയേഷൻ രംഗത്തെത്തി. പൊതുമണ്ഡലത്തിൽ വന്ന പ്രസംഗം സംഘടനാ ഗ്രൂപ്പിലിട്ടത് തെറ്റല്ലെന്ന് എംപ്ലോയ്സ് അസോസിയേഷൻ നിലപാട്. തുടര്‍ പ്രതിഷേധങ്ങള്‍ ആലോചിച്ചു തീരുമാനിക്കുമെന്നും സംഘടനാ ജനറല്‍ സെക്രട്ടറി അറിയിച്ചു.
Readmore...ഹമാസിന്‍റേത് ഭീകരാക്രമണമെന്ന് ഇന്ത്യ, പലസ്തീനെക്കുറിച്ചുള്ള നിലപാടില്‍ മാറ്റമില്ല
 

Follow Us:
Download App:
  • android
  • ios