Asianet News MalayalamAsianet News Malayalam

ഫ്രിഡ്ജ് ആവശ്യമില്ലാത്ത 10 ഭക്ഷ്യവസ്‌തുക്കള്‍

10 things which doest need to refrigeration
Author
First Published May 10, 2016, 11:31 AM IST

1, കടുക്- നല്ല അടച്ചുറപ്പുള്ള ഒരു കുപ്പിയില്‍ സൂക്ഷിച്ചാല്‍ കടുക് ഏറെക്കാലം കേടാകാതെയിരിക്കും.

2, ഉരുളക്കിഴങ്ങ്- നിങ്ങളുടെ അടുക്കളയുടെ മൂലയ്‌ക്ക് അല്‍പ്പം പേപ്പര്‍ വിരിച്ച് അതിനുമുകളില്‍ ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്നതാണ് നല്ലത്.

3, വെളുത്തുള്ളി- ഫ്രിഡ്ജില്‍ സൂക്ഷിക്കാതെ തന്നെ ദിവസങ്ങളോളം കേടാകാതെയിരിക്കുന്ന ഒന്നാണ് വെളുത്തുള്ളി.

4, സവാള- അടുക്കളയില്‍ വെള്ളമയമില്ലാത്ത സ്ഥലത്ത്, സൂക്ഷിച്ചാല്‍ സവാളയും ദിവസങ്ങളോളം കേടാകാതെയിരിക്കും.

5, ആപ്പിള്‍- പലരും ആപ്പിള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ അതിന്റെ ആവശ്യം ഒട്ടുമില്ല. ഒരു ചെറിയ കുട്ടയ്‌ക്കകത്ത് സൂക്ഷിച്ചാല്‍ ആപ്പിള്‍ ഏറെ ദിവസം കേടാകാതെയിരിക്കും.

6, തക്കാളി- ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന തക്കാളിക്ക് ഗുണവും രുചിയും കുറവായിരിക്കും. തക്കാളിയും വെള്ളമയമില്ലാത്ത സ്ഥലത്ത് പേപ്പര്‍ വിരിച്ചു സൂക്ഷിക്കുന്നതാണ് നല്ലത്.

7, ബ്രഡ്- പ്ലാസ്റ്റിക് കൂടിലോ, അടച്ചുറപ്പുള്ള പാത്രത്തിലോ സൂക്ഷിച്ചാല്‍ ബ്രഡ് ദിവസങ്ങളോളം കേടാകാതെയിരിക്കും.

8, തേന്‍- ഒരു കുപ്പിഭരണിയില്‍ നന്നായി അടച്ചുസൂക്ഷിച്ചാല്‍ തേന്‍ മാസങ്ങളോളം കേടാകാതെയിരിക്കും.

9, കാപ്പിപ്പൊടി- വായു കടക്കാത്ത ഒരു പാത്രത്തില്‍ നന്നായി അടച്ചുസൂക്ഷിച്ചാല്‍ കാപ്പിപ്പൊടി, കട്ടിപ്പിടിക്കാതെയും കേടാകാതെയുമിരിക്കും.

10, എണ്ണ- വെളിച്ചെണ്ണ ഒരു കാരണവശാലും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല. അതേസമയം എണ്ണക്കുരുവില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണ ഏറെക്കാലം കേടാകാതിരിക്കാന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കണം.

Follow Us:
Download App:
  • android
  • ios