മുംബൈ: ബലാല്‍സംഗത്തിലൂടെ ഗര്‍ഭിണിയായ മുംബൈയിലെ 13 കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. 32 ആഴ്ച്ച വളര്‍ച്ചയുള്ള ഭ്രൂണത്തെ നീക്കം ചെയ്യാനുള്ള അനുവാദം സുപ്രീം കോടതി നല്‍കിയതിന് തൊട്ടടുത്ത ദിവസമാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മുംബൈയിലെ ജെ ജെ ആശുപത്രിയിലായിരുന്നു സിസേറിയന്‍.

1.8 കിലോഗ്രാം തൂക്കമാണ് കുട്ടിക്കുള്ളത്. കുട്ടി ആരോഗ്യവാനാണെങ്കിലും പല അവയവങ്ങള്‍ക്കും പൂര്‍ണ്ണ വളര്‍ച്ചയില്ല. ശ്വാസം തടസ്സം നേരിടുന്നതിനാല്‍ കുട്ടിക്ക് ഓക്സിജന്‍ നല്‍കുന്നുണ്ട്. കുട്ടിയെ ദത്തെടുക്കാന്‍ തയ്യാറായി പലരും സമീപിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍ അശോക് അനന്ദ് പറയുന്നത്. എന്നാല്‍ ഗര്‍ഭച്ഛിദ്രത്തിന് വേണ്ടി പോരാടിയ പെണ്‍കുട്ടിയും കുടുംബാംഗങ്ങളും ആണ്‍കുഞ്ഞിന്‍റെ വരവില്‍ സന്തോഷത്തിലാണ്.