ഈ മൂന്ന് ചായകൾ കുടിച്ചാൽ പൊണ്ണത്തടി കുറയ്ക്കാം.

പൊണ്ണത്തടി എങ്ങനെ കുറയ്‌ക്കാമെന്ന്‌ ആലോചിച്ച്‌ തലപുണ്ണാക്കേണ്ട. തടി കുറയ്‌ക്കാന്‍ ഡയറ്റ്‌ ചെയ്‌തും പലതരത്തിലുള്ള മരുന്ന്‌ കഴിച്ചും സമയം പാഴാക്കിയവരുണ്ട്‌. ഇനി മുതല്‍ ഉറങ്ങുന്നതിന്‌ മുമ്പ് കറുകപ്പട്ട ചായയോ, ഉലുവ ചായയോ അല്ലെങ്കില്‍ ജമന്തി പൂവ്‌ കൊണ്ടുള്ള ചായയോ കുടിച്ചാല്‍ പൊണ്ണത്തടി‌ ആഴ്‌ച്ചകള്‍ കൊണ്ട്‌ തന്നെ മാറ്റാന്‍ സാധിക്കും. 

കറുകപ്പട്ട വെള്ളം സ്ഥിരമായി കുടിക്കാറുണ്ടാകുമല്ലോ. കറുകപട്ട വെള്ളം കുടിക്കുന്നത്‌ തടി കുറയാന്‍ ഗുണം ചെയ്യും. അത്‌ പോലെ തന്നെയാണ്‌ കറുകപ്പട്ട ചായയും. കറുകപ്പട്ട ചായ ഉറങ്ങുന്നതിന്‌ മുമ്പ്‌ ഒരു ഗ്ലാസ്‌ കുടിക്കുന്നത്‌ പൊണ്ണത്തടി കുറയ്‌ക്കാന്‍ സഹായിക്കും. കറുകപ്പട്ട ചായ ഉണ്ടാക്കുന്നത് എങ്ങനെയാണെന്നല്ലേ. ഒരു കപ്പ്‌ ചൂട്‌ വെള്ളത്തില്‍ കറുകപ്പട്ട പൊടിച്ചിടുക.15 മിനിറ്റ്‌ കഴിഞ്ഞ്‌ കുടിക്കാം. ഉറങ്ങുന്നതിന്‌ ഒരു മണിക്കൂര്‍ മുന്‍പെങ്കിലും കുടിക്കാന്‍ ശ്രമിക്കുക. ആഴ്‌ച്ചകള്‍ കൊണ്ട്‌ തന്നെ വ്യത്യാസം അറിയാന്‍ സാധിക്കും. 

എല്ലാതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ്‌ ഉലുവ. കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും പ്രമേഹം തടയാനും ഉലുവ വെള്ളം കുടിക്കുന്നത്‌ നല്ലതാണ്‌. ഉറങ്ങുന്നതിന്‌ ഒരു മണിക്കൂര്‍ മുമ്പ്‌ ഉലുവ ചായ കുടിക്കുന്നത്‌ പൊണ്ണത്തടി മാറ്റാന്‍ ഗുണം ചെയ്യും. ചൂട്‌ വെള്ളത്തില്‍ അല്‍പം ഉലുവ പൊടിച്ച്‌ ചേര്‍ക്കുക. ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ കുടിക്കാം. ആഴ്‌ച്ചകള്‍ കൊണ്ട്‌ തന്നെ വ്യത്യാസം അറിയാന്‍ സാധിക്കും. ധാരാളം ഔഷധഗുണമുള്ള ഒന്നാണ്‌ ജമന്തി പൂവ്‌. ജമന്തി പൂവ്‌ ചായ ഒരുപക്ഷേ നിങ്ങള്‍ ആദ്യമായിട്ടാകും കേള്‍ക്കുക. 

ധാരാളം കാള്‍സ്യം അടങ്ങിയിട്ടുള്ള ഒന്നാണ്‌ ജമന്തി പൂവ്‌. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ജമന്തി പൂവ്‌ മികച്ചതാണ്‌. ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്‌ ജമന്തി പൂവ്‌ ചായ കുടിക്കുന്നത്‌ ഏറെ നല്ലതാണ്‌. ചൂട്‌ വെള്ളം ജമന്തി പൂവിട്ട്‌ തിളപ്പിക്കാന്‍ വയ്‌ക്കുക. ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ കുടിക്കാം. നല്ല ഉറക്കം കിട്ടാൻ ജമന്തി പൂവ്‌ ചായ കുടിക്കുന്നത് നല്ലതാണ്. ദിവസവും രാത്രി ഉറങ്ങുന്നതിന്‌ ഒരു മണിക്കൂര്‍ മുമ്പ്‌ കുടിക്കാന്‍ ശ്രമിക്കുക. ത്വക്ക്‌ രോഗങ്ങളെ നിയന്ത്രിക്കാനും ജമന്തി പൂവ്‌ ചായ കുടിക്കുന്നത്‌ ഗുണം ചെയ്യും.