1, നീ മറ്റു പെണ്‍കുട്ടികളെ പോലെയല്ല!!!

ഒറ്റനോട്ടത്തില്‍ ഇത് ഒരു പ്രശംസയായി എടുക്കാമെങ്കിലും, ഇത് തിരിച്ചടിക്കപ്പെടാവുന്ന ഒന്നാണ്. മറ്റു പെണ്‍കുട്ടികളൊക്കെ പറയുന്നതും ചെയ്യുന്നതും നല്ലതാണ്, എന്നാല്‍ നീ ചെയ്യുന്നത് അങ്ങനെയല്ല എന്നൊരു ധ്വനി ഈ വാചകത്തില്‍ പെണ്‍കുട്ടികള്‍ വായിച്ചെടുത്താല്‍ സംഗതി കുഴപ്പമാകുമെന്ന് സാരം...

2, നീ പുരുഷന്‍മാരെ പോലെ ചിന്തിക്കുന്ന സ്‌ത്രീയാണ്!!!

സ്‌ത്രീകളെ അപേക്ഷിച്ച് സ്‌പോര്‍ട്സ്, സാഹസികത എന്നിവയൊക്കെ പൊതുവെ കൂടുതല്‍ ഇഷ്‌ടപ്പെടുന്നവരാണ് പുരുഷന്‍മാര്‍ എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ പുരുഷന്‍മാരെ പോലെ ചിന്തിക്കുന്നുവെന്ന് സ്‌ത്രീകളോട് പറഞ്ഞാല്‍, അവര്‍ക്ക് എന്തോ ഒരിഷ്‌ടം തോന്നുമെന്ന് പ്രതീക്ഷിക്കുന്നവരാണ് പുരുഷന്‍മാര്‍. എന്നാല്‍ ഇത് തിരിച്ചടിക്കുന്ന ഒന്നാണ്. എന്തെന്നാല്‍, ഒരു സ്‌ത്രീയെന്ന വ്യക്തിത്വത്തില്‍ അഭിമാനിക്കുന്നവരാണ് കൂടുതല്‍പ്പേരും. അവര്‍ക്ക് സ്‌ത്രീയായി അറിയപ്പെടാനാണ് താല്‍പര്യവും. അതുകൊണ്ടുതന്നെ പുരുഷന്‍മാരെപ്പോലെ ചിന്തിക്കുന്നു, പെരുമാറുന്നു എന്ന അഭിപ്രായപ്രകടനം ചില സ്‌ത്രീകള്‍ക്കെങ്കിലും ഒരു കുറച്ചിലായാകും അനുഭവപ്പെടുക.

3, ലിംഗസമത്വത്തില്‍ എനിക്ക് വിശ്വാസമാണ്; പക്ഷേ സ്‌ത്രീപക്ഷവാദത്തില്‍ ഇല്ല!!!

മുകളില്‍ പറഞ്ഞതുപോലെ സ്‌ത്രീയെന്ന വ്യക്തിത്വത്തില്‍ ഏറെ അഭിമാനിക്കുന്നവരാണ് കൂടുതല്‍ സ്‌ത്രീകളും. അതുകൊണ്ടുതന്നെ സ്‌ത്രീപക്ഷവാദം അവരുടെ മനസിലുണ്ട്. ലിംഗസമത്വത്തേക്കാള്‍ അവര്‍ക്ക് താല്‍പര്യവും അതായിരിക്കും. അതുകൊണ്ടുതന്നെ അവരോട് സംസാരിക്കുമ്പോള്‍ ലിംഗസമത്വത്തെക്കുറിച്ച് അധികം വാചാലനാകാതിരിക്കുന്നതാണ് നല്ലത്.