1, സൗഹൃദവലയങ്ങള്‍ വിപുലമാക്കുക- ഓഫീസിനുള്ളിലും, പുറത്തുമുള്ള സൗഹൃദവലയങ്ങള്‍ വിപുലപ്പെടുത്തുകയും, നന്നായി നിലനിര്‍ത്തുകയും വേണം. ഓഫീസിനുള്ളിലെ മറ്റ് വിഭാഗത്തില്‍പ്പെട്ട ജീവനക്കാരുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുക. ഒപ്പം, നമ്മുടെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട്, മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുമായി സൗഹൃദമുണ്ടാക്കണം. തൊഴില്‍രംഗത്തെ പുതിയ മാറ്റങ്ങള്‍ പെട്ടെന്ന് മനസിലാക്കാന്‍ ഇത് സഹായിക്കും.
2, സോഷ്യല്‍ മീഡിയയില്‍ സജീവമാകുക- ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവ ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ പേജുകളില്‍ സജീവമായി ഇടപെടുക. സ്വന്തം അക്കൗണ്ട് നന്നായി മെയിന്റെയ്ന്‍ ചെയ്യണം. ജോലി സ്ഥലത്തുണ്ടാകുന്ന മികവുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കണം. പുതിയ എന്തെങ്കിലും പ്രോജക്‌ട് തുടങ്ങുമ്പോഴും, അത് അവസാനിക്കുമ്പോഴുമൊക്കെ സോഷ്യല്‍ മീഡിയ വഴി പരമാവധി പ്രചരിപ്പിക്കണം. അതുപോലെ ജോലിക്ക് സഹായകരമായ രീതിയില്‍ സോഷ്യല്‍ മീഡിയയെ മാറ്റിയെടുക്കുകയും വേണം. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട തരത്തിലുള്ള ഗ്രൂപ്പുകള്‍ ഫേസ്ബുക്കിലും മറ്റും ഉണ്ടാകും. പരമാവധി അത്തരം ഗ്രൂപ്പുകളില്‍ അംഗമാകുകയും ഇടപെടലുകള്‍ നടത്തുകയും വേണം. ഇത് ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ എപ്പോഴും അപ്ഡേറ്റായിരിക്കാന്‍ സഹായിക്കും.
3, പുത്തന്‍ സാങ്കേതികവിദ്യകള്‍ ശീലമാക്കുക- അത്യാധുനിക സ്‌മാര്‍ട്ട് ഫോണുകള്‍, സ്‌മാര്‍ട്ട് വാച്ച്, സ്‌മാര്‍ട്ട് ഗ്ലാസ് തുടങ്ങിയ ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. എല്ലാം ഡിജിറ്റലായി കൊണ്ടിരിക്കുന്ന ഇക്കാലത്ത് ജോലിയുമായി ബന്ധപ്പെട്ട് ഒട്ടനവധി ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ ഗാഡ്ജറ്റുകള്‍ സഹായിക്കും. പല കാര്യങ്ങളും എളുപ്പം ചെയ്‌തു തീര്‍ക്കാന്‍ സാധിക്കുന്നതുവഴി, ജോലി സ്ഥലത്ത് മികവ് തെളിയിക്കാനുമാകും.
