Asianet News MalayalamAsianet News Malayalam

പ്രായം കൂടുതലുള്ള സ്‌ത്രീയുമായുള്ള വിവാഹ ബന്ധം- 4 കടമ്പകള്‍!

4 hurdles in older woman an younger man
Author
First Published Jun 12, 2016, 11:51 AM IST

1, സാമൂഹിക വെല്ലുവിളി-

നേരത്തെ പറഞ്ഞതുപോലെ ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ ഇത്തരം വിവാഹബന്ധങ്ങള്‍ വളരെ കുറവാണ്. അതുകൊണ്ടുതന്നെ പ്രായമേറിയ സ്‌ത്രീയെ വിവാഹം കഴിക്കുന്ന ഒരാള്‍ക്ക് സ്വന്തം കുടുംബാംഗങ്ങളില്‍നിന്നും അടുത്ത സുഹൃത്തുക്കളില്‍നിന്നും അവഗണനയും എതിര്‍പ്പും നേരിടേണ്ടിവരും. എന്നാല്‍ അവരെ കാര്യങ്ങള്‍ മനസിലാക്കിവേണം മുന്നോട്ടുപോകാന്‍.

2, അഭിപ്രായ ഭിന്നതകള്‍-

തുടക്കത്തില്‍ നന്നായി പോകുമെങ്കിലും ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ വളരെ പെട്ടെന്നുതന്നെ ഉടലെടുക്കും. പ്രായവ്യത്യാസമാണ് ഇതിന് കാരണം. സ്‌ത്രീകള്‍ വളരെ പെട്ടെന്നുതന്നെ പക്വത കൈവരിക്കും. എന്നാല്‍ ചെറുപ്പക്കാരായ പുരുഷന്‍മാര്‍ക്ക് പക്വത കുറവായിരിക്കും. പ്രായവ്യത്യാസത്തിലും ഈ പക്വത പ്രശ്‌നം വരുന്നതോടെയാണ് ഇവരുടെ ജീവിതത്തില്‍ അഭിപ്രായഭിന്നതകള്‍ സ്ഥിരമാകുന്നത്.

3, അരക്ഷിതാവസ്ഥ-

തന്നേക്കാള്‍ പ്രായം കുറവായ പങ്കാളി പ്രായം കുറഞ്ഞ മറ്റൊരു സ്‌ത്രീയെ തേടി പോകുമോയെന്ന വനിതാ പങ്കാളിയുടെ ആശങ്കയാണ് ഇത്തരം ബന്ധത്തെ വഷളാക്കുന്ന മറ്റൊരു കാരണം. പൊതുവെ ഇത്തരം ബന്ധത്തില്‍ സ്‌ത്രീകള്‍ അരക്ഷിതാവസ്ഥയിലായിരിക്കും.

4, നഷ്‌ടമാകുന്ന സൗഹൃദം-

പങ്കാളി ഉണ്ടെങ്കിലും നല്ല സൗഹൃദങ്ങള്‍ ഏതൊരാളുടെ ജീവിതത്തിലും നിര്‍ണായകമാണ്. എന്നാല്‍ പ്രായമേറിയ സ്‌ത്രീയെ വിവാഹം കഴിച്ചുവെന്ന കാരണത്താല്‍, ഉറ്റ സുഹൃത്തുപോലും സൗഹൃദം ഉപേക്ഷിച്ചുപോകുന്ന സ്ഥിതിവിശേഷമുണ്ടാകും. ഇത്തരമൊരു അവസ്ഥ കടുത്ത മാനസികസമ്മര്‍ദ്ദം ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 

Follow Us:
Download App:
  • android
  • ios