ഇന്ത്യയെ വെറുക്കുന്ന അഞ്ചു രാജ്യങ്ങളുടെ പട്ടിക മുമ്പേ പ്രസിദ്ധീകരിച്ചതാണ്. ഇപ്പോഴിതാ, ഇന്ത്യയെ ഇഷ്‌ടപ്പെടുന്ന അഞ്ചു രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ടോപ്പ് കൗണ്ട് ഉള്‍പ്പടെയുള്ള അന്താരാഷ്‌ട്ര വെബ്സൈറ്റുകളുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇത്തരമൊരു പട്ടിക പ്രസിദ്ധീകരിക്കുന്നത്...

5, അമേരിക്ക-

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും ഇഷ്‌ടപ്പെടു്ന്ന ഡൊണാള്‍ഡ് ജെ ട്രംപ് പ്രസിഡന്‍റായതോടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്‌മളമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി ഇന്ത്യയെ അമേരിക്ക ഇഷ്‌ടപ്പെടാനുള്ള കാരണം അറിയേണ്ടെ. കുറഞ്ഞ ചെലവില്‍ അതിസമര്‍ത്ഥമായി ജോലി ചെയ്യുന്നവരെയാണ് അമേരിക്കയ്‌ക്ക് വേണ്ടത്. ഇന്ത്യയില്‍നിന്ന് ഇത്തരം മിടുക്കരായ എഞ്ചിനിയര്‍മാരെ അമേരിക്ക റിക്രൂട്ട് ചെയ്യുന്നത്.

4, ഇംഗ്ലണ്ട്-

ഇന്ത്യയില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് ഇംഗ്ലണ്ടുമായി നല്ല ബന്ധമാണുള്ളത്. ഏറെക്കാലം, ഇന്ത്യയെ അടക്കിഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യം ഈ നാടിന്‍റെ പുരോഗതിക്കായി വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ഇംഗ്ലണ്ടിലെ പാര്‍ലമെന്‍റില്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാര്‍ വലിയ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നുണ്ട്.

3, സിംഗപ്പൂര്‍:

ഇന്ത്യയേക്കാള്‍ വലിയ പുരോഗതി കൈവരിച്ചിട്ടുള്ള വികസിത രാജ്യമാണ് സിങ്കപ്പുര്‍. വലുപ്പത്തില്‍ ഇന്ത്യയുടെ പത്തിലൊന്ന് പോലുമില്ലാത്ത സിങ്കപ്പുരില്‍ ഇന്ത്യന്‍ വംശജര്‍ ഏറെയുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുമായി സിങ്കപ്പുരിന് ഊഷ്‌മളമായ ബന്ധമാണുള്ളത്. ഇന്ത്യയിലെ പല വികസന പദ്ധതികളിലും സിങ്കപ്പുര്‍, നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

2, ജപ്പാന്‍-

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവുമടുത്ത സുഹൃത്തായ രാഷ്‌ട്രത്തലവന്‍ ആരെന്ന ചോദ്യത്തിന് ഷിന്‍സോ ആബേ, എന്ന ഉത്തരമാകും ആദ്യം ലഭിക്കുക. ഈ സൗഹൃദം ഇന്ത്യ-ജപ്പാന്‍ ബന്ധത്തിലും വളരെ ദൃഢത നല്‍കുന്നുണ്ട്. വാണിജ്യ കാര്യങ്ങളില്‍ ഇന്ത്യയും ജപ്പാനും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്.

1, റഷ്യ-

ഇന്ത്യയുടെ ഏറ്റവുമടുത്ത സുഹൃത്തായ രാജ്യം റഷ്യയാണെന്ന് പറയേണ്ടിവരും. എല്ലാ രംഗങ്ങളിലും റഷ്യയുമായി അടുത്ത ബന്ധമാണ് ഇന്ത്യയ്‌ക്കുള്ളത്. പണ്ട് നെഹ്റുവിന്റെ കാലത്ത് ഇന്ത്യയും സോവിയറ്റ് യൂണിയനുമായുള്ള ബന്ധം ഏവര്‍ക്കും അറിവുള്ളതാണ്. കാര്‍ഗില്‍ യുദ്ധസമയത്താണ് റഷ്യ, വീണ്ടും ഇന്ത്യയുടെ അടുത്ത സുഹൃത്തായി മാറുന്നത്. അതിന് പിന്നില്‍ രസകരമായ ഒരു കാരണവുമുണ്ട്. അമേരിക്ക, പാകിസ്ഥാനെ സഹായിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇന്ത്യയ്‌ക്ക് സഹായഹസ്‌തവുമായി റഷ്യ വരുന്നത്. ഇപ്പോള്‍ അമേരിക്കയുമായി നല്ല ബന്ധം സ്ഥാപിച്ചെങ്കിലും റഷ്യയുമായുള്ള അടുപ്പത്തില്‍ ഇന്ത്യ ഒരു കുറവും വരുത്തിയിട്ടില്ല..