അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാണ്. ഉറി ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ഇതോടെ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാകിസ്ഥാന്‍ തുടര്‍ക്കഥയായി. എന്തിനാണ് ഇതൊക്കെ പറയുന്നതെന്നല്ലേ. ഇന്ത്യയെ ഏറ്റവും വെറുക്കുന്ന രാജ്യം ഏതെന്ന് ചോദിച്ചാല്‍, പാകിസ്ഥാന്‍ എന്നായിരിക്കും എല്ലാവരും കണ്ണുംപൂട്ടി ഉത്തരം പറയുക. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ തന്നെയാണ് അതിനുള്ള കാരണവും. എന്നാല്‍ പാകിസ്ഥാന്‍ മാത്രമാണോ ഇന്ത്യയെ വെറുക്കുന്നത്. അല്ല, ചൈനയും ഇന്ത്യയെ വെറുക്കുന്നുവെന്ന് ചിലര്‍ പറയും. ഇവിടെയിതാ, ഇന്ത്യയെ വെറുക്കുന്ന അഞ്ചു രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ടോപ് കൗണ്ട് പോലെയുള്ള വെബ്സൈറ്റുകളില്‍ വന്ന ലേഖനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയെ വെറുക്കുന്ന രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
5, ബംഗ്ലാദേശ്-
ബംഗ്ലാദേശിന് എന്നും സഹായങ്ങള്‍ വാരിക്കോരി കൊടുത്തവരാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയുടെ ഇപ്പോഴത്തെ ഭരണനേതൃത്വത്തോട് ബംഗ്ലാദേശ് സര്‍ക്കാരിന് അത്ര താല്‍പര്യമില്ല. ഇതുകൊണ്ടുതന്നെ ഇന്ത്യയോട് പുറമെ ഇല്ലെങ്കിലും, ഉള്ളില്‍ കലിപ്പ് സൂക്ഷിക്കുന്നവരാണ് ബംഗ്ലാദേശ്.
4, ഓസ്‌ട്രേലിയ-
ഇന്ത്യക്കാരുടെ തൊഴില്‍ വൈദഗ്ദ്ധ്യമാണ് ഓസ്‌ട്രേലിയക്കാരുടെ വെറുപ്പിനു കാരണം. ഓസ്‌ട്രേലിയയിലെ സാങ്കേതികത്തികവുള്ള ജോലിരംഗത്ത് ഇന്ത്യക്കാര്‍ അധീശത്വം ഉറപ്പിക്കുന്നു. ഇവിടെനിന്നുള്ള കുടിയേറ്റക്കാര്‍ വര്‍ദ്ധിക്കുന്നതോടെ, തദ്ദേശീയര്‍ക്ക് തൊഴില്‍ ഇല്ലാതാകുന്നു. ഇതുകൊണ്ടുതന്നെയാണ് ഇന്ത്യക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവിടെ വര്‍ദ്ധിച്ചുവരാന്‍ പ്രധാന കാരണം.
3, ശ്രീലങ്ക-
തമിഴ് വംശീയ പ്രശ്‌നങ്ങളാണ് ശ്രീലങ്കയുടെ വിദ്വേഷത്തിന് അടിസ്ഥാനം. തമിഴ് വംശജര്‍ക്ക് ഇന്ത്യ പരോക്ഷമായ സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും, അവരുടെ വികസനത്തിന് പ്രധാന വിഘാതം ഇന്ത്യയാണെന്നും അവിടുത്തെ ഭരണനേതൃത്വം വിശ്വസിക്കുന്നു.
2, ചൈന-
നേരത്തെ അതിര്‍ത്തിപ്രശ്‌നത്തിന്റെ പേരില്‍ ഇരുവരും യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും, ഇപ്പോള്‍ ആ സ്ഥിതിയിലൊക്കെ വലിയ മാറ്റമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ അമേരിക്കന്‍ വിധേയത്വത്തെ ഇപ്പോഴും ചൈന സംശയദൃഷ്‌ടിയോടെയാണ് നോക്കിക്കാണുന്നത്. വികസനക്കാര്യത്തില്‍ ഇന്ത്യ കൈവരിക്കുന്ന പുരോഗതിയും ചൈനക്കാരില്‍ അസൂയ ഉളവാക്കുന്നുണ്ട്. ഇവിടുത്തെ വലതുപക്ഷ സര്‍ക്കാരുകള്‍ക്കെതിരെ എന്നും ഒരു അകലം സൂക്ഷിക്കാന്‍ ഇന്ത്യ ശ്രദ്ധിക്കാറുണ്ട്.
1, പാകിസ്ഥാന്‍-
ഇന്ത്യയോട് ഏറ്റവുമധികം ശത്രുതയുള്ള രാജ്യം ഏതെന്ന ചോദ്യത്തിന് കൊച്ചുകുട്ടികള്‍ പോലും പറയുന്ന ഉത്തരം. വിഭജനകാലം മുതല്‍ക്കേ തുടങ്ങിയ ശത്രുത നാള്‍ക്കുനാള്‍ വര്‍ദ്ദിച്ചതേയുള്ളു. കശ്‌മീര്‍ വിഷയം തന്നെയാണ് ഈ ശത്രുതയ്‌ക്ക് അടിസ്ഥാന കാരണം.
