1, പ്രമേഹം- രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് പ്രമേഹം നിയന്ത്രിക്കാനുള്ള ശേഷി മാവിലയ്‌ക്ക് ഉണ്ട്. മാവിന്റെ തളിരില ഇടയ്‌ക്കിടെ ചവച്ചു കഴിക്കുകയാണ് വേണ്ടത്. എലികളില്‍ നടത്തിയ പരീക്ഷണത്തിലൂടെ മാവില, പ്രമേഹം നിയന്ത്രിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

2, ആസ്‌ത്മ ചികില്‍സയ്‌ക്ക്- പ്രമേഹം പോലെ ആസ്‌ത്മ ഉള്‍പ്പടെയുള്ള ശ്വാസകോശ രോഗങ്ങള്‍ ഭേദമാക്കാനും മാവില നല്ലതാണ്. ചൈനയിലെ ആസ്‌ത്മയ്‌ക്കുള്ള മരുന്നുകളില്‍ മാവില പ്രധാനപ്പെട്ട ഒരു ഘടകമാണ്.

3, അണുബാധയെ പ്രതിരോധിക്കും- മാവിലയുടെ ആന്റി-ബാക്‌ടീരിയല്‍ ഗുണം കാരണം ശരീരത്തില്‍ അണുബാധയുണ്ടാകാതെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. ചിലതരം ട്യൂമറുകള്‍ക്കും ദഹനപ്രശ്‌നങ്ങള്‍ക്കും മാവില ഉത്തമമാണ്.

4, വൈറല്‍ അണുബാധയ്‌ക്ക്- വൈറല്‍ അണുബാധ മൂലമുള്ള ചര്‍മ്മരോഗങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ ഒറ്റമൂലിയാണ് മാവില. ഇതില്‍ അടങ്ങിയിട്ടുള്ള വിവിധതരം ആന്റി ഓക്‌സിഡ‍ന്റുകളാണ് വൈറല്‍ അണുബാധയെ പ്രതിരോധിക്കുന്നത്.

5, തൊണ്ടയിലെ അണുബാധയ്‌ക്കും ഏമ്പക്കത്തിനും- തൊണ്ടയിലെ അണുബാധയ്‌ക്കും എമ്പക്കം ഇല്ലാതാക്കാനും മാവില നല്ലതാണ്.