നഖം സൂക്ഷിക്കുന്നതിനൊപ്പം വിരലുകളും വൃത്തിയായി സൂക്ഷിക്കുക കൃത്യമായ ഇടവേളകളില്‍ വേണ്ട പരിചരണം ഉറപ്പുവരുത്തുക
നീട്ടി വളര്ത്തിയ നഖത്തില് നെയില് പോളിഷിട്ട് സുന്ദരിക്കയ്യുമായി നടക്കാന് തന്നെയാണ് ഇപ്പോള് മിക്ക പെണ്കുട്ടികള്ക്കും ഇഷ്ടം. മുമ്പത്തേക്കാളേറെ നഖ സൗന്ദര്യത്തിന് പ്രധാന്യം നല്കാനും ഇവര് കരുതാറുണ്ട്. അത്തരക്കാര്ക്ക് ശ്രദ്ധിക്കാന് അഞ്ച് കാര്യങ്ങള്
ഒന്ന്...

നഖത്തിന് ചുറ്റുമുള്ള ഭാഗങ്ങള് കൃത്യമായി വൃത്തിയാക്കാന് ശ്രദ്ധിക്കണം. നഖത്തിന് ചുറ്റുമുള്ള ഭാഗങ്ങളില് ധാരാളം പൊടിയും അഴുക്കും അടിയാനുള്ള സാധ്യതകള് കൂടുതലാണ്. മാത്രമല്ല നഖങ്ങളിലേക്ക് അണുബാധയുണ്ടാകുന്നതും ഇതുവഴിയാണ്. 'ക്യൂട്ടിക്കിള് പുഷര്' ഉപയോഗിച്ചോ അല്ലാതെയോ ഈ ഭാഗങ്ങള് വൃത്തിയാക്കാം.
രണ്ട്...

ക്രീമോ മറ്റെന്തെങ്കിലും ഓയിലുകളോ ഉപയോഗിക്കുന്നതിന് പകരം പല തവണയായി വെള്ളമുപയോഗിച്ച് മാത്രം നഖങ്ങളും വിരലുകളും കഴുകുക.
മൂന്ന്...

ആവശ്യത്തിന് പ്രോട്ടീന് ശരീരത്തിന് കിട്ടാതാകുമ്പോഴാണ് സ്വാഭാവികമായി നഖം പൊട്ടുകയോ വിള്ളലുകളുണ്ടാവുകയോ ചെയ്യുന്നത്. പ്രോട്ടീനൊപ്പം ബയോറ്റിന്, സിങ്ക്, അയണ് എന്നിവയടങ്ങിയ ഭക്ഷണം കൂടുതല് കഴിക്കുന്നത് നഖത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
നാല്...

കൃത്യമായ ഇടവേളകളില് നഖം ഘടന വരുത്തണം. ഇതിനായി ഒരു നെയ്ല് ബഫര് ഉപയോഗിക്കാവുന്നതാണ്. ആഴ്ചയിലൊരിക്കല് ഘടന വരുത്തുന്നതിലൂടെ നഖത്തിന്റെ ഭംഗി എല്ലാ ദിവസവും ഒരുപോലെ സൂക്ഷിക്കാം.
അഞ്ച്...

ഫേഷ്യല് ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് മാനിക്യൂര് ചെയ്യുന്നതും. ഇതിന് ഒരു സമയം കണ്ടെത്തി അത് എല്ലാ മാസവും മുടങ്ങാതെ തുടരുക.
