Asianet News MalayalamAsianet News Malayalam

ഈ ചെടികൾ വളർത്തിയാൽ കൊതുക് ശല്യം മാറ്റാം

  •  വീട്ടിൽ ചില ചെടികൾ നട്ടുവളർത്തിയാൽ കൊതുകിനെ ഒാടിക്കാൻ സാധിക്കും. കര്‍പ്പൂരവള്ളി വീട്ടില്‍ വളർത്തുന്നത് നല്ലതാണ്. കർപ്പൂരവള്ളിയുടെ മണം കൊതുകുകൾക്ക് ഇഷ്ടപ്പെടില്ല. 
5 Mosquito Repellent Plants
Author
Trivandrum, First Published Aug 7, 2018, 12:02 PM IST

മഴക്കാലം ആകുമ്പോഴാണല്ലോ കൊതുകുകളുടെ ശല്യം കൂടുന്നത്. ചവറുകൾ കുന്നുകൂട്ടിയിടുന്നത് കൊണ്ടും അത് പോലെ, വെള്ളം കെട്ടി നിർത്തുന്നതും കൊണ്ടുമാണ് വീട്ടിൽ കൊതുക് ശല്യം കൂടുന്നത്. കൊതുകിനെ അകറ്റാന്‍ കൊതുകുതിരി കത്തിക്കുകയോ ലിക്വിഡ് മോസ്‌കിറ്റോ വേപ്പറൈസര്‍ ഉപയോഗിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും കൊതുകുകളുടെ ശല്യം കൂടുകയല്ലാതെ കുറയുകയില്ല. എന്നാൽ വീട്ടിൽ ചില ചെടികൾ നട്ടുവളർത്തിയാൽ കൊതുകിനെ ഒാടിക്കാൻ സാധിക്കും. ഏതൊക്കെയാണ് ആ ചെടിയെന്നല്ലേ. 

1. കര്‍പ്പൂരവള്ളി: കര്‍പ്പൂരവള്ളി വീട്ടില്‍ വളർത്തുന്നത് നല്ലതാണ്. കർപ്പൂരവള്ളിയുടെ മണം കൊതുകുകൾക്ക് ഇഷ്ടപ്പെടില്ല. 

2.  ലാവെൻഡർ ചെടി : ലാവെൻഡർ ചെടി വീട്ടിൽ വളർത്തുന്നത് കൊതുക് ശല്യം അകറ്റാനാകും. ലാവെന്‍ഡര്‍ ഓയില്‍ കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്‌പ്രേ ചെയ്യുന്നത് കൊതുകുകളെ അകറ്റാം.

3. ഇഞ്ചിപ്പുല്ല്: ഇഞ്ചിപ്പുല്ല് വീട്ടിൽ വളർത്തുന്നത് കൊതുകിനെ മാത്രമല്ല മറ്റ് പ്രാണികളെയും അകറ്റാൻ നല്ലതാണ്. 

4. പുതിന ചെടി : പുതിന ചെടി മിക്ക വീടുകളിലും വളർത്തുന്നുണ്ട്. പുതിനയുടെ ​ഗുണം ചെറുതൊന്നുമല്ല. പുതിന വീട്ടിൽ വളർത്തുന്നത് കൊതുകിനെയും മറ്റ് പ്രാണികളെയും ഒഴിവാക്കാനും ഏറെ നല്ലതാണ്. 

5. തുളസി ചെടി : ഏറെ ഒൗഷധ ​ഗുണമുള്ള ഒന്നാണ് തുളസി. തുളസി വീട്ടിൽ വളർത്തുന്നത് ആരോ​ഗ്യപരമായി നല്ലതാണ്. അതോടൊപ്പം കൊതുകിനെ അകറ്റാനും ​ഗുണം ചെയ്യും. 

Follow Us:
Download App:
  • android
  • ios