1, പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കും-

മഷ്‌റൂമില്‍ കാണപ്പെടുന്ന ശക്തിയേറിയ സെലേനിയം എന്ന ആന്റി ഓക്‌സിഡന്റ് ശരീരത്തിലെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ശരീരത്തിന് ഏല്‍ക്കുന്ന അണുബാധകളില്‍നിന്ന് സംരക്ഷണകവചമൊരുക്കാന്‍ സെലേനിത്തിന് സാധിക്കും. സെലേനിയം നല്ല അളവില്‍ അടങ്ങിയിട്ടുള്ള പ്രധാന വെജ് ഭക്ഷണമാണ് മഷ്‌റൂം.

2, വിളര്‍ച്ചയ്‌ക്ക് ഉത്തമ പ്രതിവിധി-

വിളര്‍ച്ച തടയുന്നതില്‍ അയണിന് നല്ല പങ്കുണ്ട്. മഷ്‌റൂമില്‍ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ 90 ശതമാനം ഇരുമ്പും മഷ്‌റൂമില്‍നിന്ന് ലഭ്യമാകും.

3, ആരോഗ്യകരമായ ഹൃദയത്തിന്-

മഷ്‌റൂമില്‍ കൊഴുപ്പും കൊളസ്‌ട്രോളുമില്ലാത്ത പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹൃദയധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. ഇതുവഴി, ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ നല്ല രീതിയില്‍ കുറയ്‌ക്കാനാകും.

4, അസ്ഥികളുടെ ആരോഗ്യത്തിന്-

മഷ്‌റൂമില്‍ വിറ്റാമിന്‍ ഡി നന്നായി അടങ്ങിയിട്ടുണ്ട്. അസ്ഥികളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ ഡി ഉത്തമമാണ്. മഷ്‌റൂം ശീലമാക്കിയാല്‍ അസ്ഥികളുടെ ബലം വര്‍ദ്ധിപ്പിക്കാനാകും.

5, ശരീരഭാരം നിയന്ത്രിക്കാനാകും-

ഭാരവും വണ്ണവും കുറയ്‌ക്കാന്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കണമെന്നാണ് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. നാരുകള്‍ ഏറെ അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യവിഭവമാണ് മഷ്‌റൂം. ബീറ്റ ഗ്ലൂക്കണ്‍സ്, ചിറ്റിന്‍ എന്നിങ്ങനെ രണ്ടുതരം നാരുകള്‍ മഷ്‌റൂമില്‍ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ കലോറി കുറയ്‌ക്കാനും, ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാക്കാനും സഹായിക്കും.