ലാപ്ടോപ്പ് മടിയിൽ വച്ച് ജോലി ചെയ്യുന്നവരാണ് ഇന്ന് അധികവും. ലാപ്ടോപ്പിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് പലരും ചിന്തിക്കാതെ പോവുകയാണ് .ഗർഭിണികളായ സ്ത്രീകൾ ഒരു കാരണവശാലും ലാപ്പ് ടോപ്പ് മടിയിൽ വച്ച് ജോലി ചെയ്യരുത്. ഗർഭിണികൾ ലാപ്പ്ടോപ്പ് ഉപയോഗിക്കുന്നത് ഗർഭസ്ഥശിശുവിനു ദോഷം ചെയ്യും.

ഈ തിരക്കുപിടിച്ച ജീവിതത്തിൽ ലാപ്പ് ടോപ്പിന്റെ പങ്ക് ചെറുതല്ല. ലാപ്പ് ടോപ്പ് ഇല്ലാത്തവരായും ഇന്ന് ആരുമില്ല. ലാപ്ടോപ്പ് മടിയിൽ വച്ച് ജോലി ചെയ്യുന്നവരാണ് ഇന്ന് അധികവും. ചാർജ് ഉണ്ടെങ്കിൽ ലാപ്പ് ടോപ്പ് എവിടെ വേണമെങ്കിലും കൊണ്ടു പോവാം.മടിയിൽ വെച്ചു ജോലി ചെയ്യാം എന്നുള്ളതാണ് ലാപ്ടോപ്പിന്റെ ഏറ്റവും വലിയ ​ഗുണം. പക്ഷേ ഈ ​ഗുണം കൂടുതൽ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന കാര്യം പലരും ചിന്തിക്കാറില്ല. ലാപ്ടോപ്പിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് പലരും ചിന്തിക്കാതെ പോവുകയാണ്. 

ലാപ്പ് ടോപ്പുകൾ വിവിധ ഫ്രീക്വൻസികളിൽ വൈദ്യുത കാന്തിക തരംഗങ്ങൾ പ്രസരിപ്പിക്കുന്നു . ഇവ മനുഷ്യശരീരത്തിനു നന്നെ ദോഷകരമാണ്. മടിയിൽ വയ്ക്കുമ്പോൾ അത് വയറിനോട് ചേർന്നിരിക്കുകയും ശരീരത്തിലെ പല പ്രധാന അവയവങ്ങളും റേഡിയേഷനു വിധേയമാവുകയും ചെയ്യുന്നു. ഗർഭിണികളായ സ്ത്രീകൾ ഒരു കാരണവശാലും ലാപ്പ് ടോപ്പ് മടിയിൽ വച്ച് ജോലി ചെയ്യരുത്. ലാപ്പ് ടോപ്പ് മടിയിൽ വച്ച് ഉപയോ​ഗിച്ചാലുള്ള ചില ദോഷങ്ങളെ പറ്റിയാണ് ഇനി പറയുന്നത്. 

1. ലാപ്പ് ടോപ്പ് മടിയിൽ വച്ച് ജോലി ചെയ്താൽ പ്രത്യുൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കും. പുരുഷൻമാരിൽ ഇത് ബീജത്തിന്റെ എണ്ണത്തിൽ കുറവുണ്ടാക്കും. സ്ത്രീകളിലാണെങ്കിൽ ഇത് അണ്ഡോൽപ്പാദനത്തെ ബാധിക്കും. അർജന്റീനയിൽ നടന്ന ഒരു ഗവേഷണത്തിൽ പുരുഷൻമാരുടെ മടിയിൽ ഇരിക്കുന്ന ലാപ്പ് ടോപ്പ് ബീജകോശങ്ങളുടെ ഡിഎൻഎ ഘടനക്ക് മാറ്റം വരുത്തുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ഇവ വൃഷണങ്ങൾക്കും ദോഷമാണ്. 

2. ചൂടായിരിക്കുന്ന ലാപ്പ്ടോപ്പുകൾ ത്വക്കിനു ക്ഷതമുണ്ടാക്കുന്നു. കൂടാതെ ലാപ്പ്ടോപ്പിൽ നിന്നും പ്രസരിക്കുന്ന വൈദ്യുത കാന്തികതരംഗങ്ങൾ ജനിതക വ്യവസ്ഥയിൽ മാറ്റമുണ്ടാക്കുന്നത് വഴി ത്വക്ക് കാൻസറിനു കാരണമാവുന്നു. ലാപ്പ്ടോപ്പ് ഉപയോഗം കാൻസറിനു വഴി തുറക്കുന്നു. ഇത്തരം കാൻസർ സാധാരണ കാൻസറിനേക്കാൾ പതിമടങ്ങു അപകടകാരിയാണ്. കൂടാതെ ലാപ്പ്ടോപ്പ് ഏറെ നേരം മടിയിൽ വെച്ചിരുന്നു ജോലിചെയ്യുന്നത് ടെസ്റ്റിസ് കാൻസറിനും അണ്ഡാശയ കാൻസറിനും ഇടയാക്കും എന്നു ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

3.ലാപ്പ് ടോപ്പ് മടിയിൽ വച്ച് ഉപയോ​ഗിച്ചാൽ നടു വേദനയും കഴുത്തു വേദനയും ഉണ്ടാക്കും. ലാപ്പ്ടോപ്പ് കട്ടിലിൽ വെച്ച് ഒരിക്കലും ജോലി ചെയ്യരുത്. മേശപ്പുറത്ത് വെച്ചു മാത്രം ജോലി ചെയ്യുക. മേശയുടെയും ജോലി ചെയ്യുന്ന ആളുടെയും ഉയരത്തിനാനുപാതികമായി കസേര തിരഞ്ഞെടുക്കണം. കസേരയിൽ നിവർന്നിരുന്ന് മാത്രം ജോലി ചെയ്യുക. ഇടക്കിടക്ക് ജോലിയിൽ നിന്നും ബ്രേക്ക് എടുക്കണം. കസേരയിൽ നിന്നും എഴുന്നേറ്റ് കുറച്ച് നേരം അങ്ങോട്ടുമിങ്ങോട്ടും നടക്കുക. രാത്രി ഉറങ്ങുന്നതിനു മുൻപ് ഒരിക്കലും ലാപ്പ്ടോപ്പ് കിടക്കയിൽ വെച്ച് ജോലി ചെയ്യരുത്. 

4. ലാപ്പ് ടോപ്പിന്റെ സ്ക്രീനിൽ നിന്നും വരുന്ന വെളിച്ചം ഉറക്കം വരാൻ സഹായിക്കുന്ന മെലാടോനിൻ എന്ന ഹോർമോണിന്റെ ഉൽപ്പാദനത്തെ ബാധിക്കുന്നു. ഉറക്കം വരാൻ സഹായിക്കുകയും ഉറക്കത്തെ നിയന്ത്രിക്കുകയും ചെയ്യുന്ന ഹോർമോണാണ് മെലാടോനിൻ. ഉറക്കക്കുറവ് അലട്ടുന്ന വ്യക്തിയാണെങ്കിൽ ഒരിക്കലും ഉറങ്ങുന്നതിനു മുൻപ് ലാപ്പ്ടോപ്പിൽ ജോലി ചെയ്യാൻ മുതിരരുത്. 

5. സ്ത്രീകൾ ലാപ്പ്ടോപ്പ് ഉപയോഗിക്കുന്നതിൽ നല്ല ശ്രദ്ധ പുലർത്തണം. ലാപ്പ്ടോപ്പ് ഏറെ നേരം മടിയിൽ വെച്ചിരിക്കുന്നത് അണ്ഡോൽപ്പാദനം വൈകിക്കാൻ ഇടയാവുന്നു. അത് ക്രമം തെറ്റിയ ആർത്തവത്തിനു ഇടയാവുന്നു. ഇതിന്റെയെല്ലാം ആകെത്തുകയായി സ്ത്രീകളുടെ പ്രത്യുൽപ്പാദനവ്യവസ്ഥ തകരാറിലാവുന്നു. ലാപ്പ്ടോപ്പ് ഏറെ നേരം ഉപയോഗിക്കുന്ന സ്ത്രീകൾക്ക് ഗർഭധാരണം ബുദ്ധിമുട്ടാവുന്നു. ഗർഭിണികൾ ലാപ്പ്ടോപ്പ് ഉപയോഗിക്കുന്നത് ഗർഭസ്ഥശിശുവിനു ദോഷം ചെയ്യും. ലാപ്പ്ടോപ്പിൽ നിന്നുമുള്ള വൈദ്യുത കാന്തിക തരംഗങ്ങൾ കുഞ്ഞിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും.