എല്ലാ കാര്യങ്ങളും സശ്രദ്ധം നിരീക്ഷിക്കാനുള്ള സ്​ത്രീകളുടെ സഹജമായ കഴിവ്​ ചിരപുരാതനമാണ്​. എന്നാൽ പുറത്തുപറഞ്ഞില്ലെങ്കിലും പുരുഷൻമാരും ഇത്തരം കാര്യങ്ങളിൽ പ്രത്യേകം കണ്ണുള്ളവരാണ്​. ഒരു പെണ്‍കുട്ടിയെ  കാണുമ്പോള്‍ തന്നെ പുരുഷന്‍മാര്‍‌ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. 

എല്ലാ കാര്യങ്ങളും സശ്രദ്ധം നിരീക്ഷിക്കാനുള്ള സ്​ത്രീകളുടെ സഹജമായ കഴിവ്​ ചിരപുരാതനമാണ്​. എന്നാൽ പുറത്തുപറഞ്ഞില്ലെങ്കിലും പുരുഷൻമാരും ഇത്തരം കാര്യങ്ങളിൽ പ്രത്യേകം കണ്ണുള്ളവരാണ്​. ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ തന്നെ പുരുഷന്‍മാര്‍‌ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടുക്കഴിഞ്ഞാല്‍ പുരുഷന്‍മാര്‍ ശ്രദ്ധിക്കുന്ന അത്തരം കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ചിരി ​

ഒരു വാക്കിനെക്കാൾ മികച്ച സന്ദേശമാണ്​ ഒരു ചിരി. ചിലപ്പോൾ ഒരു ചിരി സംസാരിക്കാൻ പെൺകുട്ടി തയാറാണെന്നതി​ന്‍റെ സൂചന കൂടിയായി മാറുന്നു. അടക്കിപ്പിടിച്ചുള്ള ചിരി സംഭാഷണം അവൾ ആസ്വദിക്കുന്നുവെന്നതിന്‍റെ സൂചനയാകാം. 

2. കണ്ണുകൾ

ഒരാളുടെ ആത്മാവിന്‍റെ കണ്ണാടിയാണ്​ കണ്ണുകൾ. ആദ്യമായി കാണു​മ്പോഴുള്ള പെൺകുട്ടിയുടെ നോട്ടവും കണ്ണുകളും ഒരിക്കലും മറക്കില്ല. പറയാൻ മറന്ന വാക്കുകൾ കണ്ണുകൾ സംസാരിക്കും. അവളുടെ കണ്ണിന്‍റെ പിടികൊടുക്കാത്ത ഭാഷയിൽ അവൻ ഒരുപാട്​ കാര്യങ്ങൾ ഗ്രഹിക്കും.

3. ശാരീരിക ഘടനകള്‍

പുരുഷൻമാർ നിങ്ങളുടെ ശാരീരിക ഘടനങ്ങള്‍ സൂക്ഷ്​മമായി ശ്രദ്ധിക്കുന്നവരാണ്​​. നിങ്ങളുടെ ഉയരം, ശരീരഘടന തുടങ്ങിയവയൊക്കെ നിരീക്ഷിക്കും. സ്​ത്രീ കാഴ്​ചയിൽ എങ്ങനെ എന്നതിനേക്കാൾ ചിലർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നു.

4. ശൈലി

സ്​ത്രീകളുടെ വേഷവും ചമയങ്ങളും അവർ അറിയാതെ തന്നെ പുരുഷൻമാർ ശ്രദ്ധിക്കുന്നുണ്ടാകും. അവ സ്​ത്രീകളുടെ വ്യക്​തിത്വത്തെക്കുറിച്ചുള്ള ധാരണകൂടി പുരുഷൻമാർക്ക്​ നൽകുന്നു. നിങ്ങൾ ഏത്​ ബ്രാൻഡ്​ ആയിരുന്നു ധരിച്ചിരുന്നുവെന്നത്​ അവർ ഒരു പക്ഷെ ഒാർക്കില്ല, എന്നാൽ നിങ്ങൾ ആദ്യകാഴ്​ചയിൽ എങ്ങനെയായിരുന്നുവെന്നത്​ പുരുഷൻമാർ ഒാർത്തുവെച്ചേക്കാം.

5. ഗന്ധം

ആദ്യകാഴ്​ചയിൽ പെൺകുട്ടി എങ്ങനെയായിരുന്നുവെന്ന്​ ഒാർത്താലും ഇല്ലെങ്കിലും അവളുടെ ഗന്ധം അവൻ ഒാർത്തിരിക്കും. അവളുടെ സൗരഭ്യം അവ​ന്‍റെ വസ്​ത്രങ്ങളിലും കൈകളിലും തങ്ങിനിൽക്കും. ഏറെനേരം കൂടിക്കാഴ്​ചയെ ആ ഗന്ധം ഒാർമപ്പെടുത്തും.