Asianet News MalayalamAsianet News Malayalam

അമിതഭാരം കുറയ്ക്കാന്‍ അഞ്ച് തരം ചായ

5 Types Of Tea That Promote Weight Loss
Author
First Published Jan 30, 2018, 10:30 PM IST

ഏറ്റവും കൂടുതൽ പേർ ഇഷ്​ടപ്പെടുന്ന പാനീയമാണ്​ ചായ. തണുപ്പ്​ അനുഭവപ്പെടു​മ്പോൾ, തൊണ്ടയിൽ അസ്വസ്​ഥത അനുഭവപ്പെടുമ്പോള്‍, വിശ്രമം ആഗ്രഹിക്കുമ്പോള്‍, രാത്രി ഉറക്കമൊഴിച്ചിരിക്കു​മ്പോള്‍ എല്ലാം നമ്മൾ ചായയിൽ അഭയം കണ്ടെത്താറുണ്ട്​. എന്നാൽ എല്ലാതരം ചായയും ആരോഗ്യദായകമാണോ?

5 Types Of Tea That Promote Weight Loss

എല്ലാതരം ചായയുടെയും ഗുണങ്ങൾ അതിന്​ ഉപയോഗിക്കുന്ന തേയിലയിൽ അടങ്ങിയ ഘടകങ്ങളെയും അത്​ തയാറാക്കുന്ന രീതിയെയും ആശ്രയിച്ചാണിരിക്കുന്നത്​. കൂടുതൽ ആരോായദായകം എന്ന നിലയിൽ മാർക്കറ്റിൽ കൂടുതൽ ആധിപത്യമുള്ളവയാണ്​ ഗ്രീൻ ടീ. മധ്യവർഗ കുടുംബങ്ങളിൽ ഇവ ഒഴിവാക്കാനാവാത്ത പാനീയമായി മാറിയിരിക്കുന്നു.

വ്യത്യസ്​ത ബ്രാൻഡുകളിൽ വ്യാവസായികമായും ആയൂർവേദ ഗുണങ്ങളിലും ഗ്രീൻ ടീ വിപണിയിലെത്തുന്നു. ഏത്​ തരം ചായ ശീലമാക്കണമെന്ന്​ തീരുമാനിക്കും മുമ്പ്​ ഇ​വയെക്കുറിച്ചുള്ള അവബോധം നല്ലതാണ്​.  അമിത ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ചായ ഇനങ്ങളെ പരിചയപ്പെടാം: 

1. വൈറ്റ്​ ടീ

5 Types Of Tea That Promote Weight Loss

ശരീരത്തിൽ കൊഴുപ്പ്​ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുകയും നിലവിലുള്ള ഇത്തരം കോശങ്ങളുടെ പ്രവർത്തനത്തെ പ്രതിരോധിക്കുകയും ചെയ്യും. തേയിലയിൽ ഏറ്റവും കുറച്ചുമാത്രം പ്രോസസിങ്​ നടത്തിയാണ്​ വൈറ്റ്​ ടീ തയാറാക്കുന്നത്​. അതിനാൽ ഗ്രീൻ ടീയെ അപേക്ഷിച്ച്​  കൂടുതൽ ആന്‍റി ഒാക്​സിഡന്‍റ്​ ഘടകങ്ങൾ നൽകുന്ന ചായ കൂടിയാണിത്​. ദഹന പ്രക്രിയയെ സഹായിക്കുകയും രോഗപ്രതിരോധ ശേഷി,  ഒാർമശക്​തി,  ഹൃദയാരേഗ്യം എന്നിവ  വർധിപ്പിക്കുകയും ചെയ്യുന്നു.  

2. ഉൗ​ലോങ്​ ടീ

5 Types Of Tea That Promote Weight Loss

ഗ്രീൻ ടീ പോലെ തന്നെ ശരീരത്തിലെ കൊഴുപ്പിനെ എരിച്ചുകളയാൻ ശേഷിയുള്ള കാച്ചിൻസ്​ അടങ്ങിയതാണ്​ ഉൗലോങ്​ ടീ. ഇന്‍റഗ്രേറ്റീവ്​ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠന പ്രകാരം ദിവസവും ഉൗലോങ്​ ടീ കുടിക്കുന്നവരിൽ ആറാഴ്​ച കൊണ്ട്​ വലിയ തോതിൽ ഭാരക്കുറവുണ്ടായതായി ചൂണ്ടിക്കാട്ടുന്നു. 

3. ലെമൺ ടീ

5 Types Of Tea That Promote Weight Loss

ചെറുനാരങ്ങയിൽ  മൂത്രവിസർജനത്തെ സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്​. ലെമൺ ടീ ഇൗ പ്രക്രിയയെ സഹായിക്കുകയും അതുവഴി ശരീരഭാരം കുറക്കാനും സഹായിക്കും.  

4. അശ്വഗന്ധ ടീ

5 Types Of Tea That Promote Weight Loss

അശ്വഗന്ധ ശരീരത്തി​ന്‍റെ പിരിമുറക്കത്തെ സുരക്ഷിതമായി പ്രതിരോധിക്കുന്നവയാണ്​. പരിമുറുക്കം നേരിട്ടല്ലാതെ അമിതവണ്ണത്തിന്​ കാരണമാക്കുന്നു. നിങ്ങൾ ആശങ്കപ്പെടു​മ്പോൾ കോർട്ടിസോൾ പോലുള്ള ഹോർമോണുകൾ കോശങ്ങളിൽ അടിഞ്ഞുകൂടുകയും അതുവഴി അമിതവണ്ണത്തിന്​ കാരണമാവുകയും ചെയ്യും. അശ്വഗന്ധ ടീ ഇതിനുള്ള പ്രതിവിധി കൂടിയാണ്​.  

5. പെപ്പർമിന്‍റ്​ ടീ (പുതിന)

5 Types Of Tea That Promote Weight Loss

ആസക്​തിയെ നിയന്ത്രിക്കാൻ ഫലപ്രദമായ ചായയാണ്​ പുതിനയിട്ട ചായ. ശാരീരിക ആസക്​തിയെ ശമിപ്പിക്കാൻ പുതിനയിലക്ക്​ കഴിവുണ്ട്​. കലോറിയെ ഇല്ലായ്​മ ചെയ്യാനും ഇതിന്​ കഴിയുന്നു. തിളപ്പിച്ച വെള്ളത്തിൽ പുതിനയില അഞ്ച്​ മിനിറ്റ്​ ഇട്ടുവെച്ച​ശേഷം ഇത്​ കുടിക്കാം. 
 

Follow Us:
Download App:
  • android
  • ios