1, അനാവശ്യ ഇടപെടല്‍-
പങ്കാളിയുമായി ഏതെങ്കിലും വിഷയത്തില്‍ പിണക്കം ഉണ്ടെന്ന് ഇരിക്കട്ടെ. ഈ അവസരത്തില്‍ പങ്കാളിയുമൊത്തുള്ള യാത്രകള്‍ക്ക് സുഹൃത്തുക്കള്‍ തുരങ്കംവെയ്‌ക്കും. ചില ചടങ്ങുകളില്‍ ഒരുമിച്ച് പങ്കെടുക്കുന്നതിനെയും സുഹൃത്ത് തടയും. ഇതൊക്കെ ബന്ധം വഷളാകാനേ ഉപകരിക്കൂ.
2, കളിയാക്കുക-
പങ്കാളിയുടെ മുന്നില്‍വെച്ച് സുഹൃത്ത് നിങ്ങളെയോ ചിലപ്പോള്‍ പങ്കാളിയെയോ കളിയാക്കും. ഇത് തമ്മില്‍ തെറ്റിക്കാന്‍വേണ്ടി മനപൂര്‍വ്വമായിരിക്കും. നിങ്ങള്‍ക്കോ പങ്കാളിക്കോ സംഭവിച്ച ഏതെങ്കിലും അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടിയാകും ഈ കളിയാക്കല്‍.
3, എപ്പോഴും പൂര്‍വ്വ പങ്കാളിയെക്കുറിച്ച് പറയുക-
ഇപ്പോഴത്തെ പങ്കാളിയെ പൂര്‍വ്വ പങ്കാളിയുമായി താരതമ്യം ചെയ്യുകയും, ഇപ്പോഴത്തെ പങ്കാളി മോശമാണെന്ന് വരുത്തിത്തീര്‍ക്കാനും ചില സുഹൃത്തുക്കള്‍ ശ്രമിക്കും. എപ്പോഴും പൂര്‍വ്വ പങ്കാളിയുടെ ഗുണങ്ങള്‍ ചര്‍ച്ച ചെയ്‌തായിരിക്കും ഈ താരതമ്യം. ഇത് നിങ്ങള്‍ക്ക്, പങ്കാളിയില്‍നിന്ന് മാനസികമായി അകലാന്‍ കാരണമാകും.
4, പങ്കാളിയെ കബളിപ്പിക്കാന്‍ പ്രേരിപ്പിക്കുക-
പങ്കാളിയെ ഏതെങ്കിലും കാര്യത്തില്‍ കബളിപ്പിക്കാന്‍ ചില സുഹൃത്തുക്കള്‍ പ്രേരിപ്പിക്കും. ഇത് ദാമ്പത്യ തകര്‍ച്ചയ്‌ക്ക് കാരണമാകും. പങ്കാളിക്കൊപ്പം എവിടെയെങ്കിലും പോകാന്‍ പദ്ധതിയിട്ടു എന്നിരിക്കട്ടെ. എന്നാല്‍ ജോലിത്തിരക്ക് കാരണം എത്താനാകില്ലെന്ന് പറയാനാകും സുഹൃത്തുക്കള്‍ നിങ്ങളെ പ്രേരിപ്പിക്കുക.
5, എരിതീയില്‍ എണ്ണയൊഴിക്കുക-
പങ്കാളിയുമായി നിസാരപ്രശ്‌നം ഉണ്ടായെന്ന് വെയ്‌ക്കുക. ഇത് സുഹൃത്തെന്ന് നിലയില്‍ ഇടപെട്ട് പരിഹരിക്കേണ്ടതിന് പകരം കൂടുതല്‍ വഷളാക്കാനാകും ശ്രമിക്കുക. പങ്കാളി ചെയ്‌തത് തെറ്റായെന്നും, ഒട്ടും വിട്ടുകൊടുക്കരുതെന്നുമായിരിക്കും ഇത്തരം മോശം സുഹൃത്തുക്കളുടെ ഉപദേശം.
മുകളില്‍ കൊടുത്തിരിക്കുന്ന തരത്തില്‍ സുഹൃത്തുക്കള്‍ നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ ഇടപെടുന്നുവെങ്കില്‍ അത്തരക്കാരെ സൂക്ഷിക്കുക.
