സാധാരണഗതിയില്‍ ഗര്‍ഭനിരോധന ഗുളിക, ഉറകള്‍, ഇന്‍ട്രാ യുട്ടറിന്‍ ഡിവൈസ് എന്നിവയൊക്കെയാണ് പൊതുവെ സ്വീകരിച്ചുവരുന്ന ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍. ഗര്‍ഭനിരോധനത്തിന് പുറമെ, ലൈംഗികരോഗങ്ങള്‍ തടയാനും ഈ മാര്‍ഗങ്ങള്‍ ഫലപ്രദമാണ്. എന്നാല്‍ ഇവയൊന്നുമല്ലാത്ത ചില വിചിത്രമാര്‍ഗങ്ങള്‍ പണ്ടുകാലങ്ങളില്‍ നമ്മുടെ പൂര്‍വ്വികര്‍ ഉപയോഗിച്ചിരുന്നു. കേട്ടാല്‍, വിശ്വസിക്കാന്‍പോലും സാധിക്കാത്തതരത്തിലുള്ള അത്തരത്തിലുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

1, നാരങ്ങ...

പണ്ടുകാലങ്ങളില്‍ സ്വീകരിച്ചുവന്ന മാര്‍ഗമാണിത്. നാരങ്ങ മുറിച്ച് പകുതി ഭാഗം യോനിയില്‍ തിരുകിവെയ്‌ക്കുക. നാരങ്ങാനീര്, ബീജങ്ങളെ നശിപ്പിക്കും.

2, കുത്തിയിരുന്ന് ചുമയ്‌ക്കുക...

ലൈംഗികബന്ധത്തിനുശേഷം കുത്തിയിരുന്ന് ശക്തമായി ചുമയ്‌ക്കുകയോ തുമ്മുകയോ ചെയ്യുന്ന സ്‌ത്രീകളുണ്ട്. ഇത് ബീജം യോനിയില്‍നിന്ന് പുറത്തേക്ക് പോകാന്‍ സഹായിക്കും.

3, പെനിസ് സ്റ്റിക്കര്‍...

ഇപ്പോള്‍ വിപണിയില്‍ ജനകീയമായിക്കൊണ്ടിരിക്കുന്ന ഒരു ഗര്‍ഭനിരോധന മാര്‍ഗമാണിത്. ലിംഗാഗ്രത്തില്‍ ഒട്ടിക്കാവുന്ന ഈ സ്റ്റിക്കര്‍ ഉപയോഗിച്ചാല്‍, ബീജം യോനിയിലേക്ക് കടക്കില്ല.

4, കോള...

നമ്മള്‍ കുടിക്കുന്ന കോള ഉപയോഗിച്ച് ബീജത്തെ നശിപ്പിക്കാനാകും. ലൈംഗികബന്ധത്തിനുശേഷം യോനിയുടെ ഉള്‍വശത്തേക്ക് കോള ഉപയോഗിച്ച് കഴുകിയാല്‍ മതി. ഈ മാര്‍ഗം 1960കള്‍ മുതല്‍ അമേരിക്കയില്‍ ഉപയോഗിച്ചുവരുന്നതാണ്.

5, പന്നിയുടെ കുടല്‍...

പതിനഞ്ചാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന വളരെ വിചിത്രമായ ഗര്‍ഭനിരോധനമാര്‍ഗമാണിത്. അതായത്, ഇപ്പോള്‍ കണ്ടുവരുന്ന ഗര്‍ഭനിരോധന ഉറകളെപ്പോലെയാണ് പന്നിയുടെ കുടല്‍ അക്കാലത്ത് ഉപയോഗിച്ചിരുന്നത്. അക്കാലത്ത്, പാല്‍ ഉപയോഗിച്ച് കഴുകി ഇത് വീണ്ടും വീണ്ടും ഉപയോഗിച്ചിരുന്നു.

6, പെന്നിറോയല്‍ ചായ...

പണ്ടു കാലങ്ങളില്‍ യൂറോപ്പില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഗര്‍ഭനിരോധന മാര്‍ഗമായിരുന്നു ഇത്. പെന്നിറോയല്‍ ചായ എന്ന പാനീയം ലൈംഗികബന്ധത്തിന് മുമ്പും ശേഷവും കുടിച്ചാല്‍, ഗര്‍ഭധാരണം ഒഴിവാക്കാനാകും.