പ്രായം പ്രത്യക്ഷത്തിൽ നിങ്ങളെ തേടിയെത്തുന്നത് ആദ്യം ചർമത്തിലൂടെയും പല്ലിലൂടെയുമാകും. ചർമത്തിൽ ചുളിവ് വീണെങ്കിൽ, പല്ലുകൾക്ക് നിറം മാറ്റം സംഭവിച്ചുതുടങ്ങിയെങ്കിൽ നിങ്ങൾക്ക് പ്രായമായി തുടങ്ങിയിരിക്കുന്നു. ചില ഭക്ഷണങ്ങളും ഭക്ഷണശീലങ്ങളും വസ്തുക്കളും നിങ്ങളെ അതിലേക്ക് അതിവേഗം അടുപ്പിക്കുന്നുവെന്നാണ് ന്യൂട്രിഷ്യനിസ്റ്റുകൾ പറയുന്നത്. പ്രായം കൂട്ടുന്ന ചില ഭക്ഷണ പദാർത്ഥങ്ങളെ പരിചയപ്പെടാം.
വൈറ്റ് വൈൻ
ഒരാളുടെ സൗന്ദര്യം അവരുടെ ചിരിയിലും പ്രതിഫലിക്കും. ആരോഗ്യവും ഭംഗിയുമുളള ചിരി എല്ലാവരുടെയും സ്വപ്നമാണ്. മഞ്ഞ നിറമുളള പല്ലുകൾ നിങ്ങളുടെ പ്രായംകൂട്ടുമെന്ന കാര്യത്തിൽ സംശയം വേണ്ട. വൈറ്റ് വൈനിലെ ആസിഡ് നിങ്ങളുടെ പല്ലുകളിലെ ഇനാമലിനെ ബാധിക്കുകയും പല്ലുകളുടെ നിറം കെടുത്തുകയും ചെയ്യും.
വെണ്ണ
വെണ്ണയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ചർമത്തിന് നല്ലതല്ല എന്നുമാത്രമല്ല അത് നിങ്ങളുടെ ഓർമ്മശക്തിയെയും ബാധിക്കും. അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾക്ക് ഇത് വഴിവെച്ചേക്കാം.
സംസ്കരിച്ച മാംസം (പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ)
സംസ്കരിച്ച അഥവ പ്രോസസ്സ് ചെയ്ത മാംസം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ജലാംശം ഇല്ലാതാക്കും. മസാലക്കൂട്ടുകൾ ഉപേയാഗിച്ചുള്ള മാംസാഹരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അതിലൂടെ ചർമ്മം വരണ്ടതും ചുളുങ്ങിയതുമായി തോന്നും.
കോഫി
ഇടക്കിടെയുള്ള കോഫി കുടി പല്ലുകളുടെ ആരോഗ്യത്തിന് നല്ലതല്ല. പഞ്ചസാര ഇട്ട കോഫി കുടിക്കുന്നത് നിങ്ങളുടെ പല്ലുകളിൽ ബാക്ടീരിയ ഉണ്ടാവാനും നിറംമാറ്റത്തിനും സാധ്യത വർധിപ്പിക്കും.
ബ്രഡ്
അമിത അളവിലുള്ള കാർബോഹൈഡ്രേറ്റ്സ് നിങ്ങളുടെ ചർമ്മത്തിലിനെ കൊളാജൻ, ഫൈബർ എന്നിവയെ ദോഷകരമായി ബാധിക്കും. ക്ലിനിക്കൽ ആൻ്റ് എയ്സതറ്റിക് ഡെർമറ്റോളജി എന്ന ജേണലിൽ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം പഞ്ചസാരയുടെ അളവ് കൂടി ചേരുമ്പോൾ ബ്രഡ് പല്ലിൻ്റെ നിറം കെടുത്തും.
സോഡ
സോഡ നിങ്ങളുടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുക മാത്രമല്ല ചർമ്മം വരണ്ടതായും ക്ഷീണിതനായും തോന്നിപ്പിക്കും. ഏത് തരത്തിലുള്ള സോഡയും നിങ്ങളെ കൂടുതൽ പ്രായമുള്ളവരായി തോന്നിപ്പിക്കും
