Asianet News MalayalamAsianet News Malayalam

ഈ ആറ് ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നിങ്ങള്‍ക്ക് വിഷമം ഉണ്ടാകും

6 Foods That May Cause Depression
Author
First Published Dec 27, 2017, 4:38 PM IST

ഭക്ഷണം തന്നെയാണ്​ ഏറ്റവും വലിയ ഔഷധം. ശരീരത്തിൽ അവശ്യ പോഷകങ്ങളുടെ കൈമാറ്റം ഉറപ്പുവരുത്തുകയും അതുവഴി ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്തുന്നതും ഭക്ഷണം തന്നെയാണ്. എന്നാൽ ഭക്ഷണം എങ്ങനെ ശരീരത്തെ സ്വാധീനിക്കുന്നു എന്ന്​ എത്രപേർക്കറിയാം. ഇത് ശാരീരികമായും മാനസികമായും ശരീരത്തെ സ്വാധീനിക്കുന്നു എന്നതാണ് വാസ്തവം. 

 ചില ഭക്ഷണം നമ്മുടെ ഊർജ്ജം വർദ്ധിപ്പിക്കാനും  മാനസികാവസ്ഥയെ ശക്തിപ്പെടുത്താനും  സന്തോഷിപ്പിക്കാനും പ്രാപ്തരാക്കുന്നു. അതുപോലെ, നിങ്ങളെ വിഷാദത്തിലേക്കും ക്ഷീണത്തിലേക്കും തള്ളിവിടുന്ന ഭക്ഷണങ്ങളും ഉണ്ട്. ചിലത്​ മസ്​തിഷ്​കത്തിലെ രാസവസ്​തുക്കളുടെ സാന്നിധ്യം തടയാനും വഴിയൊരുക്കുന്നു.

6 Foods That May Cause Depression

ഹിതകരമല്ലാത്ത  ആഹാരങ്ങൾ ഒഴിവാക്കുന്നതാണ്​ ആരോഗ്യ സംരക്ഷണത്തിനുള്ള മികച്ച മാർഗങ്ങളിൽ ഒന്ന്​. വിഷാദരോഗത്തി​ന്‍റെ ലക്ഷണങ്ങൾക്ക് കാരണമായേക്കാവുന്ന ഭക്ഷണസാധനങ്ങൾ വിദഗ്​ദർ ചൂണ്ടിക്കാട്ടുന്നുണ്ട്​. ലളിതമായ ഭക്ഷണം നിങ്ങളുടെ ജീവിതത്തെ മാറ്റുകയും ആരോഗ്യത്തെ സ്വാധീനിക്കുകയും ചെയ്യുമെന്നാണ്​ ഇവരെല്ലാം പറയുന്നത്​. പഞ്ചസാര, മദ്യം, ഹൈഡ്രജൻ സാന്നിധ്യമുള്ള എണ്ണ മുതലായവ കഴിക്കുന്നത് ഒഴിവാക്കണമെന്നാണ്​ ഇവർ പറയുന്നത്​. 

6 Foods That May Cause Depression

1. ഉയർന്ന സോഡിയം ഭക്ഷണങ്ങൾ

ഉയർന്ന സോഡിയം ഭക്ഷണങ്ങൾ നിങ്ങളിൽ  മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അധിക സോഡിയം സാന്നിദ്ധ്യം  നിങ്ങളുടെ നാഡീ വ്യൂഹത്തിൽ തടസമുണ്ടാക്കുകയും അത്​  വിഷാദരോഗത്തിലേക്ക്​ നയിക്കുകയും ചെയ്യും. നിങ്ങളുടെ രോഗപ്രതിരോധശക്തിയെ ക്ഷീണിപ്പിക്കുന്നതിന് ഇടയാക്കുകയും ചെയ്യും. കൂടാതെ, അധിക ഉപ്പ് ഉപയോഗിക്കുന്നത്​ കോപം വർധിപ്പിക്കാനും ഇടയാക്കും. വിഷാദരോഗം പിടിപെടാതിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ശീതീകരിച്ച ഭക്ഷണസാധനങ്ങൾ, വിവിധ സോസുകൾ, ധാന്യങ്ങൾ, ചുട്ടുപഴുത്ത സാധനങ്ങൾ തുടങ്ങിയവയുടെ ഉപഭോഗം കുറയ്ക്കണം.

6 Foods That May Cause Depression

2. മദ്യം

മദ്യം എ​പ്പോഴും അപകട ഉൽപ്പന്നങ്ങളുടെ പട്ടികയിലാണ്​. പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഒപ്പം  കേന്ദ്ര നാഡീവ്യവസ്ഥയെ വരെ പ്രതികൂലമായി ബാധിക്കാനും മദ്യം വഴിവെക്കുന്നു.  കേന്ദ്ര നാഡീവ്യവസ്​ഥയാണ്​ നിങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രധാനഘടകം. മദ്യപാനം ഇതി​ന്‍റെ പ്രവർത്തനത്തി​ന്‍റെ വേഗത കുറക്കുകയും അതുമായി ബന്ധപ്പെട്ട വിഷാദരോഗത്തിലേക്ക്​ നയിക്കുകയും ചെയ്യും. മദ്യപാനം വികാരങ്ങളുടെ ഒഴുക്കിനെ ബാധിക്കുന്ന വിധത്തിൽ  കേന്ദ്ര നാഡീവ്യൂഹത്തിനുള്ളിൽ ഒരു ക്ലസ്റ്റർ സൃഷ്ടിക്കുകയാണെന്നാണ്​ വിദഗ്​ദർ പറയുന്നത് അതുകൊണ്ട് ലളിതമായി പറഞ്ഞാൽ മദ്യപാനം തീർത്തും ഒഴിവാക്കേണ്ട ശീലമാണ്​. 

6 Foods That May Cause Depression

3. കഫീൻ

കഫെയ്​​ന്‍റെ അമിത ഉപഭോഗം, കോഫി കുടിക്കുന്നതിന്‍റെ പ്രയോജനങ്ങൾ പൂർണ്ണമായും ഇല്ലാതാക്കും. ഇത് ഉറക്കം, ക്ഷോഭം, ഉത്കണ്ഠ എന്നിവയെ പ്രതികൂലമായി ബാധിക്കും.  ഇതെല്ലാം നിങ്ങളിൽ നല്ല മാനസികാവസ്ഥക്ക്​ വിഘാതമാകുന്നു. പല പഠനങ്ങളും ഇത്തരം ഉൗർജദായക പാനീയങ്ങളുടെ അമിത ഉപയോഗത്തി​ന്‍റെ അപകടം ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. 

6 Foods That May Cause Depression

4. സംസ്കരിച്ച ഭക്ഷണങ്ങൾ

സംസ്ക്കരിച്ച ഭക്ഷണരീതി നിങ്ങളുടെ ഇടുപ്പളവിനെ പ്രതികൂലമായി ബാധിക്കും. ഇത്തരം ഭക്ഷണങ്ങൾ നിങ്ങളുടെ മാനസികാരോഗ്യത്തിന്  ഒരു ഗുണവും ചെയ്യില്ല. വെളുത്ത ബ്രെഡ്, വറുത്ത ഭക്ഷണങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും കനത്ത ജങ്ക് ഫുഡ് പോലുള്ളവ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ ഉയർത്താൻ വഴിവെക്കും.  അത് നിങ്ങൾക്ക് ആദ്യഘട്ടത്തിൽ ഉത്തേജനം നൽകുമെങ്കിലും പിന്നീട്​ ക്ഷീണത്തിലേക്കും വിദ്വേഷത്തിലേക്കും വിഷമത്തിലേക്കും വഴിവെക്കും. 

6 Foods That May Cause Depression

5. പഞ്ചസാര

ഏതെങ്കിലും തരത്തിലുള്ള പഞ്ചസാര, കൃത്രിമ പഞ്ചസാര എന്നിവ വിഷാദരോഗത്തിന് കാരണമാകാറുണ്ട്. ഉയർന്ന അളവിലെ പഞ്ചസാര ഉൽപ്പാദനം, ശരീരമാകെയും മസ്​തിഷ്​കത്തിലും പ്രശ്​നങ്ങൾ സൃഷ്​ടിക്കും. മാത്രമല്ല, ഈ മധുരമുള്ള ഇൗ ഭക്ഷണങ്ങൾ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. ഇത് മൂലം നിരാശയും അസ്വസ്​ഥമായ ഉറക്കത്തിനും കാരണമാകും.

6 Foods That May Cause Depression

6. എണ്ണ

ചില ഹൈഡ്രജനേറ്റഡ്​ എണ്ണകൾ, സസ്യ എണ്ണ, സൺഫ്ലവർ എണ്ണ, സോയാബീൻ എണ്ണ, കനോല എണ്ണ തുടങ്ങിയവയിലെ ഉയർന്ന കൊഴുപ്പ്​ സാന്നിധ്യം വിഷാദത്തിന് കാരണമാകും. ​പ്ലോസ്​  ജേർണൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, കൊഴുപ്പുള്ള ഇത്തരം എണ്ണകളുടെ ഉപയോഗം  വിഷാദരോഗത്തിനുള്ള സാധ്യത  48 ശതമാനം വരെ വർധിപ്പിക്കും.

6 Foods That May Cause Depression

ഈ ആഹാരങ്ങൾ പൂർണമായി ഉപേക്ഷിക്കാൻ  ആവശ്യപ്പെടുന്നില്ല. എന്നാൽ അവയുടെ  അളവ് ഗണ്യമായി കുറച്ചില്ലെങ്കിൽ അത്​ വലിയ ആരോഗ്യ പ്രശ്​നമായി മാറും. 
 

 


 

Follow Us:
Download App:
  • android
  • ios