സിയാം സ്‍ക്വയര്‍

മണിക്കൂറുകളോളം അലഞ്ഞു തിരിഞ്ഞുള്ള ഒരു ഷോപ്പിംഗ് അനുഭവം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സിയാം സ്‍ക്വയര്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ട്രെന്‍ഡി ഷൂസ് മുതല്‍ റിലാക്സിംഗ് ഫൂട്ട് മസാജ് വരെ ഇവിടെയുണ്ട്. സോയ് 2 നിങ്ങളുടെ ആഗ്രഹങ്ങളെ തൃപ്‍തിപ്പെടുത്തും. വിന്‍റേജ് വസ്‍ത്രങ്ങളുടെയും ചെരിപ്പുകളുടെയും പറുദീസയാണ് സോയ് 3.
വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്ലാറ്റിനം ഫാഷന്‍ മാള്‍

നല്ല വസ്‍ത്രങ്ങള്‍ക്ക് വേണ്ടി പരതുകയാണോ നിങ്ങള്‍? അതോ മികച്ച ബാഗുകളാണോ ആവശ്യം? ഈ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ നിങ്ങളുടെ കീശയിലൊതുങ്ങുന്ന എല്ലാമുണ്ട്. പുരുഷന്മാര്‍ക്ക് മാത്രമായി ഒരു ബില്‍ഡിംഗ് തന്നെയുണ്ട് ഈ മാര്‍ക്കറ്റില്‍. ഇവിടുത്തെ ഷോപ്പിംഗിനൊപ്പം ഭക്ഷണ പ്രേമികളുടെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന ബാങ്കോക്കിലെ പ്രാതുനം ഏരിയയിലെ തെരുവുഭക്ഷണവും ആസ്വദിക്കാം.
വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പാന്‍ടിപ് പ്ലാസ

ക്യാമറകളും അപൂര്‍വ്വ ഇനം ലെന്‍സുകളും ടാബ്‍ലെറ്റുകളും ലാപ്പ് ടോപ്പുകളും കംപ്യൂട്ടറ്‍ സോഫ്റ്റ് വെയറുകളുമൊക്കെ ലഭിക്കുന്ന യന്ത്രസാമഗ്രികളുടെ കലവറയാണ് പെച്ചാബുരി റോഡിലെ പാന്‍ടിപ് പ്ലാസ എന്ന ഈ കെട്ടിടം.
വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ടെര്‍മിനല്‍ 21

ഈ പടുകൂറ്റന്‍ വ്യാപാരസമുച്ചയത്തിലെ ഓരോ നിലകളും വ്യത്യസ്‍ത രാജ്യങ്ങള്‍ക്കായി ഒരുക്കിവച്ചിരിക്കുന്നു. അതായത് നില്‍ക്കുന്നത് തായ്‍ലന്‍റിലാണെങ്കിലും പാരീസിലാണെന്ന് തോന്നിപ്പിക്കുന്ന പ്രതീതി. വിവിധ രാജ്യാന്തര ബ്രാന്‍റുകളുടെ ശേഖരം ഇവിടെയുണ്ട്. തായ് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ മികച്ച വിലപേശലുകളിലൂടെ സ്വന്തമാക്കാന്‍ ടെര്‍മിനല്‍ 21 അവസരം ഒരുക്കുന്നു.
വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജെ ജെ ഗ്രീന്‍ വിന്‍റേജ് മാര്‍ക്കറ്റ്

മേല്‍പ്പറഞ്ഞ മറ്റു മാര്‍ക്കറ്റുകളുടെയത്ര പ്രസിദ്ധമല്ലെങ്കിലും ഓഫറുകളാല്‍ സമ്പന്നമാണ് ഇവിടം. കളിപ്പാട്ടങ്ങളും ആഭരണങ്ങളുമൊക്കെ തുച്ഛവിലയ്ക്ക് ഇവിടെ നിന്നും സ്വന്തമാക്കാം. കേവലം 100 തായ് ബാത് നല്‍കിയാല്‍ വസ്‍ത്രങ്ങള്‍ ലഭിക്കുന്ന തുണിക്കടകളും ഇവിടെയുണ്ട്. ഷോപ്പിംഗിനു ശേഷം അല്‍പ്പം ശാന്തത ആഗ്രഹിക്കുന്നുവെങ്കില്‍ സിരികിട് പാര്‍ക്കും നിങ്ങളെ കാത്തിരിക്കുന്നു.
വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഏഷ്യാറ്റിക്ക്

ഷോപ്പിംഗിനൊപ്പം നിങ്ങള്‍ക്ക് പങ്കാളിയോടൊത്തുള്ള റൊമാന്‍സിനും ഇടമൊരുക്കും ബാങ്കോക്കിലെ മനോഹരമായ ഏഷ്യാറ്റിക്ക് മാര്‍ക്കറ്റ്. മനോഹരമായ കഫേകളാലും ക്രൂയിസുകളാലും സമ്പന്നമാണ് ഇവിടം. 1500ല്‍ അധികം ഔട്ട് ലെറ്റുകളാണ് ഷോപ്പിംഗ് ഡിസ്ട്രിക്ട് എന്നു വിശേഷിപ്പിക്കാവുന്ന ഇവിടെയുള്ളത്.
ഇന്നു തന്നെ ബാങ്കോക്ക് യാത്രക്ക് ബുക്ക് ചെയ്യുക. നിങ്ങളുടെ ബജറ്റിലൊതുങ്ങുന്ന ആകര്‍ഷകമായ പാക്കേജുകള്‍എയര്‍ ഏഷ്യഒരുക്കിയിരിക്കുന്നു. ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
