Asianet News MalayalamAsianet News Malayalam

ശരീരഭാരം നിയന്ത്രിക്കാന്‍ ആറ് സുഗന്ധ വ്യഞ്​ജനങ്ങൾ

6 Spices To Boost Your Weight Loss
Author
First Published Feb 5, 2018, 1:41 PM IST

അമിതവണ്ണമുള്ള ശരീരം ആര്‍ക്കും  ഇഷ്ടമുള്ള കാര്യമല്ല. മെലിഞ്ഞ സുന്ദരമായ ശരീരമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പലരും അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍ ശരീരഭാരം കുറക്കാൻ ദൃഢനിശ്​ചയവും ക്ഷമയും ​വേണം. വണ്ണം കുറയ്ക്കാനായി ഭക്ഷണം തന്നെ ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെ ഭക്ഷണം ഒഴിവാക്കുന്ന കൊണ്ട് ഗുണം ഒന്നുമില്ല.

6 Spices To Boost Your Weight Loss

ഇന്ത്യൻ അടുക്കളയിൽ നിന്ന് ഒഴിച്ചുനിർത്താനാവാത്തവയാണ്​  സുഗന്ധ വ്യഞ്​ജനങ്ങൾ. സുഗന്ധ വ്യഞ്​ജനങ്ങൾ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പലര്‍ക്കും അറിയില്ല. ശരീരഭാരം നിയന്ത്രിക്കാന്‍ ഇവ ഭക്ഷണത്തില്‍ ചേര്‍ക്കുക. 

1. കുരുമുളക് 

രുചിയില്ലാത്ത പലവിഭവങ്ങൾക്കും ആസ്വാദ്യത നൽകാൻ കുരുമുളകിനാകുന്നു. ഭക്ഷണത്തെ രുചികരമാക്കുന്നതിനപ്പു​റം ഗുണങ്ങൾ കുരുമുളകിനുണ്ട്​.  ശരീര വണ്ണം കുറക്കുന്നതിനും പോഷണപ്രവർത്തനങ്ങളെ സഹായിക്കു​ന്നതും ഉൾപ്പെടെയുള്ള ആരോഗ്യ ഗുണങ്ങൾ​ ഇതിനുണ്ട്​​. വിറ്റാമിൻ എ, കെ, സി, കാൽസ്യം, പൊട്ടാസ്യം, സോഡിയം എന്നിവയാൽ സമ്പന്നമാണ്​ കുരുമുളക്​. ആരോഗ്യകരമായ കൊഴുപ്പും ദഹനത്തിന്​ സഹായിക്കുന്ന ഫൈബറും ഇതിൽ അടങ്ങിയിരിക്കുന്നു. എരിവുള്ള ഭക്ഷണം ശരീരത്തിലെ പോഷണ പ്രവർത്തനത്തെ സഹായിക്കും. 

6 Spices To Boost Your Weight Loss

കുരുമുളകിൽ അടങ്ങിയ പൈപ്പ്​റൈൻ എന്ന ഘടകം ശരീരപോഷ​ണത്തെ സഹായിക്കുകയും കൊഴുപ്പ്​ അടിഞ്ഞുകൂടുന്നതിനെ തടയുകയും ചെയ്യും.  
അമിതവണ്ണം തടയുന്നതിനെതിരെ കുരുമുളകിട്ട ചായ ഫലപ്രദമാണ്​. 

2. കറുവാപ്പട്ട 

6 Spices To Boost Your Weight Loss

മലയാളികൾക്ക് വളരെ സുപരിചിതമായ ഒരു സുഗന്ധ വ്യഞ്ജനമാണ് കറുവപ്പട്ട. കറികളിൽ രുചി കൂട്ടാനായി സ്ഥിരമായി ഇത് ഉപയോഗിക്കുന്നതാണ്. എന്നാല്‍ ശരീരഭാരം കുറയ്ക്കാനായി സഹായിക്കുന്ന ഒന്നാണ് കറുവാപ്പട്ട . അതിനാല്‍ കറുവാപ്പട്ട ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ്. 

3. പെരുംജീരകം

6 Spices To Boost Your Weight Loss

വളരെയേറെ ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. പെരുംജീരകത്തിലുളള വിറ്റാമിന്‍ എ,സി,ഡി എന്നിവ ദഹനത്തിനും സഹായിക്കും. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കാന്‍ നല്ലതാണ് പെരുംജീരകം. 

4. ഉലുവ 

6 Spices To Boost Your Weight Loss

ഔഷധ ഗുണമുള്ള സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് ഉലുവ. ഉലുവയിൽ ധാരാളം പ്രോട്ടീൻ, നാരുകൾ, അയൺ, ബി വൈറ്റമിനുകൾ, പൊട്ടാസ്യം, സിങ്ക് എന്നിവയുണ്ട്. ഉലുവ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

5. ഏലക്ക

6 Spices To Boost Your Weight Loss

ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് ഏലക്ക. ദഹനത്തിനും നല്ലതാണ് ഏലക്ക. വിശപ്പ് നിയന്ത്രിക്കാനും ഇവ സഹായിക്കും. 

 6. ചുവന്ന മുളക് 

6 Spices To Boost Your Weight Loss

വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ചുവന്ന മുളക്. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ചുവന്ന മുളക് സഹായിക്കും. മുളക് ഉപയോഗിക്കുമ്പോളുണ്ടാകുന്ന ചൂട് കലോറി ഉപയോഗം കൂടാനും, അതോടൊപ്പം കൊഴുപ്പ് പാളികളെ ഓക്സിജനുമായി ചേരാനും ഇടയാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.ആന്‍റിബയോട്ടിക് ഗുണങ്ങളുള്ള മുളകിന് നിരവധി ആരോഗ്യപരവും, ഔഷധപരവുമായ ഗുണങ്ങളുണ്ട്. 

Follow Us:
Download App:
  • android
  • ios