ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് കാഴ്ചയെ ബാധിക്കും. അതുകൊണ്ടു ധാരാളം വെള്ളം കുടിക്കുന്നത് കണ്ണകളുടെ ആരോഗ്യത്തിനും കാഴ്ച ശക്തിയ്ക്കും ഏറെ ഉത്തമമാണ്. ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കുക. ഉണങ്ങിയ പഴങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കും.

കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് മണിക്കൂറോളം ജോലി ചെയ്യുന്നവരാണ് ഇന്ന് അധികവും. സ്ഥിരമായി കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ജോലി ചെയ്യുമ്പോൾ കാഴ്ച ക്കുറവ് ഉണ്ടാകാം. കംപ്യൂട്ടര്‍ മാത്രമല്ല, സ്‌മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് എന്നിവയൊക്കെ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കും കണ്ണിനും പ്രശ്‌നമുണ്ടാകുന്നത് സ്വാഭാവികമാണ്. കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ഏഴ് കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

വെള്ളം ധാരാളം കുടിക്കുക...

ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് കാഴ്‌ച്ചയെ ബാധിക്കും. അതുകൊണ്ടു ധാരാളം വെള്ളം കുടിക്കുന്നത് കണ്ണകളുടെ ആരോഗ്യത്തിനും കാഴ്‌ചശക്തിക്കും ഏറെ ഉത്തമമാണ്. ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കുക.

ഉണങ്ങിയ പഴങ്ങള്‍ കഴിക്കുക...

 ആറോ ഏഴോ ബദാം, മൂന്നോ നാലോ ഉണക്കമുന്തിരി, രണ്ട് അത്തിപ്പഴം എന്നിവ രാത്രി കുതിര്‍ത്തുവെക്കുക. പിറ്റേദിവസം കാലത്ത് വെറും വയറ്റില്‍ കഴിക്കുക. ഇതില്‍ അടങ്ങിയിരുക്കുന്ന നാരുകളും വിറ്റാമിനുകളും ശരീരത്തിന്റെ ദഹനപ്രവര്‍ത്തനങ്ങളെ മികച്ചതാക്കുകയും ശരീരത്തിലെ വിഷാംശങ്ങളെ ഉന്‍മൂലനം ചെയ്യുകയും ചെയ്യുന്നു. ഇത് കണ്ണിന്റെ ആരോഗ്യപ്രശ്‌നങ്ങളില്ലാതാക്കാനും സഹായിക്കും.

ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക...

പോഷകങ്ങളുടെ അപര്യാപ്‌തതമൂലം കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്‌ചശക്തിയെ ബാധിക്കുകയും ചെയ്യും. ഇതൊഴിവാക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഇവയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഘടകമാണ്.

തേനും ബദാമും ചേര്‍ത്ത് കഴിക്കുക...

ബദാം ചൂടുവെള്ളത്തില്‍ കുതിര്‍ക്കുക . അതിന്റെ തൊലി ചുരണ്ടി കളയുക. ഇത് ഒരു ടീസ്പൂണ്‍ തേനില്‍ ചേര്‍ത്ത് ദിവസേന കഴിക്കുന്നത് കാഴ്ച ശക്തി വര്‍ധിപ്പിക്കും.

കണ്ണകള്‍ക്ക് വിശ്രമം നൽകുക...

തുടർച്ചയായി കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ജോലി ചെയ്യുന്നവര്‍ ഇടയ്‌ക്ക് കണ്ണുകള്‍ക്ക് വിശ്രമം നല്‍കണം. സ്ക്രീനിൽ തുടർച്ചയായി നോക്കിയിരിക്കരുത്. അത് കാഴ്ച് കുറയാനും തലവേദന ഉണ്ടാകാനുമുള്ള സാധ്യത വളരെ കൂടുതലാണ്. 

ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുക...

ഒരു രാത്രി മുഴുവന്‍ ചെമ്പുപാത്രത്തില്‍ സൂക്ഷിച്ച വെളളം രാവിലെ കുടിക്കുക. കണ്ണിനും മറ്റു പ്രധാനപ്പെട്ട അവയവങ്ങള്‍ക്കും ഗുണപ്രദമായ അനേകം മൂലികകള്‍ ചെമ്പ് നല്കുന്നു.

സണ്‍ഗ്ലാസ് ഉപയോ​ഗിക്കുക...

സൂര്യപ്രകാശം അധികമുള്ളപ്പോള്‍ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാ-വയലറ്റ് രശ്‌മികള്‍ കാഴ്‌ചശക്തിയെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ അള്‍ട്രാ-വയലറ്റ് രശ്‌മികള്‍ നേരിട്ട് കണ്ണില്‍ പതിക്കുന്നത് തടയാന്‍ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.