Asianet News MalayalamAsianet News Malayalam

നിങ്ങള്‍ വായിച്ചത് മറക്കാതിരിക്കാന്‍ 7 വഴികള്‍

7 ways to remember a read item
Author
First Published Nov 21, 2016, 9:50 AM IST

വായിച്ച കാര്യങ്ങള്‍ ഓര്‍മ്മയില്‍ ഇരിക്കുന്നില്ല എന്ന പരിഭവമുള്ളവരുടെ എണ്ണം നമുക്കിടയില്‍ കൂടിവരികയാണ്. ഏതെങ്കിലും പുസ്‌തകമോ, പത്രവാര്‍ത്തയോ പാഠപുസ്‌തകമോ എന്തുമാകട്ടെ, വായിച്ചത് ഓര്‍ത്തെടുക്കാന്‍ ചില സൂത്രങ്ങളുണ്ട്. അത്തരത്തിലുള്ള ഏഴു വഴികള്‍ ചുവടെ കൊടുക്കുന്നു...

1, ചെറിയ കുറിപ്പുകളും, അടിവരകളും- വായിക്കുമ്പോള്‍ ഒരു പെന്‍സില്‍ കരുതുക. ആശയകുഴപ്പമോ രസകരമോ പ്രധാനപ്പെട്ടതോ ആയ വാചകങ്ങള്‍ അടിവരയിടുക. അവശ്യമെങ്കില്‍ അതേക്കുറിച്ച് ഒരു ചെറിയ കുറിപ്പ് വശത്തായി എഴുതിവെക്കുക.

2, വായിച്ചതിനെക്കുറിച്ച് സ്വയം ചോദ്യങ്ങള്‍ ചോദിക്കുക- നിങ്ങള്‍ വായിക്കുന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ സ്വയം ചോദിക്കുക.

3, പ്രധാനപ്പെട്ടത് കീറിയെടുത്ത് സൂക്ഷിക്കുക- പ്രധാനപ്പെട്ട വാചകങ്ങള്‍ ഉള്‍പ്പെടുന്ന പേജുകളും ഭാഗങ്ങളും കീറിയെടുത്ത് സൂക്ഷിക്കുക. ഇടയ്‌ക്ക് അതെടുത്ത് വായിക്കുകയും ചെയ്യുക.

4, വായിച്ചതിനെക്കുറിച്ച് മറ്റുള്ളവരോട് പറയാം- വായിച്ചതെന്തും ആകട്ടെ, സുഹൃത്തുക്കളോട് അതേക്കുറിച്ച് വിശദമായി സംസാരിക്കുക. ഇത് വായിച്ചത് ഓര്‍ത്തെടുക്കാന‍് സഹായകരമായ കാര്യമാണ്.

5, ഉറക്കെ വായിച്ചു ശീലിക്കുക- പഠിക്കുന്ന പാഠഭാഗങ്ങള്‍ ഉറച്ചുവായിച്ചു ശീലിക്കുക. ഇത് വായിക്കുന്നത് ഓര്‍മ്മയില്‍ ഇരിക്കാന്‍ സഹായിക്കുന്ന കാര്യമാണ്.

6, പേപ്പറില്‍ വായിക്കുക- ഇന്ന് പുസ്‌തകങ്ങളും, വാര്‍ത്തകളും, പാഠപുസ്‌തകവുമൊക്കെ ഓണ്‍ലൈനിലും ഡിജിറ്റല്‍ രൂപത്തിലും ലഭ്യമാണ്. എന്നാല്‍ പേപ്പറില്‍ത്തന്നെ വായിക്കാനായാല്‍, അതില്‍ കൂടുതല്‍ ശ്രദ്ധിക്കാനും ഓര്‍മ്മയില്‍ നിര്‍ത്താനും സാധിക്കും.

7, വായിക്കുന്നത് താല്‍പര്യത്തോടെ വായിക്കുക- നിങ്ങള്‍ വായിക്കുന്നത് എന്തുമാകട്ടെ, അതിനോട് ഒരു താല്‍പര്യമുണ്ടായിരിക്കണം. എങ്കില്‍ മനസിരുത്തി വായിച്ചാല്‍ അത് ഓര്‍മ്മയില്‍ നില്‍ക്കും.

Follow Us:
Download App:
  • android
  • ios