Asianet News MalayalamAsianet News Malayalam

ഹൃദ്രോഗമുള്ളവർ ഒഴിവാക്കേണ്ട 8 ഭക്ഷണങ്ങൾ

ഹൃദ്രോഗമുള്ളവർ ഭക്ഷണകാര്യത്തിൽ നിർബന്ധമായും ശ്രദ്ധ വേണം. ഭക്ഷണം വലിച്ചുവാരി കഴിക്കാതെ ആവശ്യമുള്ള ഭക്ഷണങ്ങൾ മാത്രം കഴിക്കുക. ഹൃദ്രോ​ഗികൾ നിർബന്ധമായും ഒഴിവാക്കേണ്ട 8 ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
 

8 Most dangerous foods for your heart
Author
Trivandrum, First Published Sep 29, 2018, 10:33 PM IST

ലോകത്തിൽ ഏറ്റവും കുടുതൽ ആളുകൾ മരണമടയുന്നത് ഹൃദ്രോഗവും ഹൃദയാഘാതവും മൂലമാണ്. ഒരു കാലത്ത് വാർധക്യത്തിൽ ഉണ്ടാകുന്ന അസുഖം മാത്രമായി മുദ്രകുത്തപ്പെട്ടിരുന്ന ഹൃദ്രോഗം ചെറുപ്പക്കാരിലും കണ്ടുവരുന്നു. 

 പുകവലിയുടെ ഉപയോ​ഗം പൂർണമായി ഒഴിവാക്കിയാൽ ഹൃദ്രോഗം തടയാനാകും.  ഹൃദയധമനികളിൽ തടസം ഉണ്ടാക്കുന്നതിൽ പുകയില ഉത്പന്നങ്ങൾ പ്രധാന പങ്ക് വഹിക്കുന്നതിനാലാണിത്. ഹൃദ്രോഗത്തിന് മറ്റൊരു കാരണം രക്തധമനികളിലെ കൊഴുപ്പാണ്. ഹൃദ്രോഗം തടയാൻ ഏറ്റവും നല്ലൊരു മാർ​ഗമാണ് വ്യായാമം. 

ആരോഗ്യകരമായ ഭക്ഷണരീതിയാണ് ശ്ര​ദ്ധിക്കേണ്ട മറ്റൊരു കാര്യം.  വലിച്ചുവാരി കഴിക്കാതെ ആവശ്യമുള്ള ഭക്ഷണങ്ങൾ മാത്രം കഴിക്കുക. ഹൃദ്രോ​ഗികൾ നിർബന്ധമായും ഒഴിവാക്കേണ്ട 8 ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

1. ഉപ്പ്- ഹൃദ്രോഗമുള്ളവർ ഉപ്പ് പൂർണമായും ഒഴിവാക്കുക. ഉപ്പ് കൂടുതൽ കഴിച്ചാൽ ബിപി കൂടാൻ സാധ്യത കൂടുതലാണ്. അത് ഹൃദയത്തെ കൂടുതൽ ബാധിക്കും. 

2. പിസ,സാൻവിച്ച്,ബർ​ഗർ - പിസ,സാൻവിച്ച്,ബർ​ഗർ, ചീസ് പോലുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക. ‌ഇവ രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. 

3. സോഫ്റ്റ് ഡ്രിങ്ക്സ് - എല്ലാതരം സോഫ്റ്റ് ഡ്രിങ്ക്സുകളും ഒഴിവാക്കുക. സോഫ്റ്റ് ഡ്രിങ്ക്സ് കുടിച്ചാൽ തടി വയ്ക്കാനും, ബിപി കൂട്ടാനും, ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനും സാധ്യതയേറെയാണ്. 

4. റെഡ് മീറ്റ് -ഹൃദ്രോ​ഗമുള്ളവർ റെഡ് മീറ്റ് കഴിക്കാതിരിക്കുക. റെഡ് മീറ്റ് കഴിച്ചാൽ ചീത്ത കൊളസ്ട്രോളിന് കാരണമാവുകയും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുകയും ചെയ്യും. 

5. വെണ്ണ - വെണ്ണ അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക. വെണ്ണ കഴിക്കുന്നതിലൂടെ കൊഴുപ്പ് കൂടാൻ സാധ്യത കൂടുതലാണ്. 

6. വറുത്ത ഭക്ഷണങ്ങൾ- എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക. വയറ്റില്‍ പെപ്റ്റിക് അള്‍സര്‍ ഉണ്ടാകാനും വറുത്ത ഭക്ഷണങ്ങള്‍ കാരണമാകാം. പൈലോറി എന്ന ബാക്ടീരിയയാണ് ഇതിന് കാരണമാകുന്നത്. വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അസിഡിറ്റി ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

7. മദ്യപാനം- ഹൃദ്രോ​ഗമുള്ളവർ മദ്യപാനം പൂർണമായും ഒഴിവാക്കുക. മദ്യപിക്കുന്നതിലൂടെ രക്തസമ്മർദ്ദം കൂടാൻ സാധ്യത കൂടുതലാണ്. 

8. പ്രോസസ്ഡ് മീറ്റ് - ഹൃദ്രോ​ഗമുള്ളവർ  പ്രോസസ്ഡ് മീറ്റ് പൂർണമായും ഒഴിവാക്കുക. ഹോട്ട് ഡോഗ് ഉൾപ്പെടെയുള്ള പ്രോസസ് ചെയ്ത ഇറച്ചി വിഭവങ്ങൾ കഴിക്കുന്നവരിൽ ഇവയിലെ നൈട്രേറ്റുകൾ അവരുടെ വയറിലെ ബാക്ടീരിയകളിൽ മാറ്റം വരുത്തുക മൂലം മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ബേക്കൺ, ഹാം, ഹോട്ട് ഡോഗ് , സോസേജ്, സലാമി, ബീഫ് ജെർക്കി, കാൻഡ് മീറ്റ്, ഇറച്ചി ഉപയോഗിച്ച് ഉണ്ടാക്കുന്ന ചില സോസുകൾ ഇവയെല്ലാം പ്രോസസ് ചെയ്ത ഇറച്ചി വിഭവങ്ങളാണ്.

 

Follow Us:
Download App:
  • android
  • ios