Asianet News MalayalamAsianet News Malayalam

വിഭവങ്ങളുടെ പേരില്‍ പ്രശസ്തമായ 8 റെയില്‍വേ സ്റ്റേഷനുകള്‍!

  • ഇന്ത്യയുടെ തനത് രുചികളുടെ പേരില്‍ അറിയപ്പെടുന്ന 8 റെയില്‍വേ സ്റ്റേഷനുകള്‍
8 railway stations which becomes famous for its food
Author
First Published Jul 20, 2018, 4:58 PM IST

ഭക്ഷണപ്രിയരെ സംബന്ധിച്ചിടത്തോളം രുചിയുള്ള ഭക്ഷണം കിട്ടുകയെന്നത് മാത്രമായിരിക്കും ഏകലക്ഷ്യം. അത്തരത്തില്‍ ഭക്ഷണപ്രിയര്‍ രുചി തേടിയെത്തുന്ന ഇന്ത്യയിലെ 8 റെയില്‍വേ സ്റ്റേഷനുകളും അവിടത്തെ സ്‌പെഷ്യല്‍ ഭക്ഷണവും ഏതെന്ന് നോക്കാം. 

1. ഹൗറ 

8 railway stations which becomes famous for its food

കൊല്‍ക്കത്തയിലെ ഹൗറ റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ ചിക്കന്‍ കട്‌ലറ്റാണ് താരം. ഇത് കഴിക്കാനായി മാത്രം നിരവധി പേരാണ് വൈകുന്നേരങ്ങളില്‍ ഇവിടെയെത്തുക.

2. വിജയവാഡ

8 railway stations which becomes famous for its food

വിജയവാഡ സ്റ്റേഷന് തൊട്ടുമുന്നിലെത്തിയാല്‍ തന്നെ ഇവിടത്തെ പരിപ്പ് വടയുടെ കൊതിപ്പിക്കുന്ന മണം അനുഭവിക്കാം. അല്‍പം സ്‌പൈസിയായ ചട്ണിയാണ് ഇതിന്റെ കോംബോ.

3. ടുണ്ട്‌ല, ഉത്തര്‍പ്രദേശ്

8 railway stations which becomes famous for its food

അധികസമയം ട്രെയിനുകള്‍ നിര്‍ത്താത്ത സ്റ്റേഷനായത് കൊണ്ടുതന്നെ ടുണ്ട്‌ലയുടെ സ്വന്തം രുചിയായ ആലു ടിക്കി കഴിക്കാന്‍ അല്‍പം പാടാണ്. നല്ല ചൂടന്‍ ടിക്കി സവാള ചേര്‍ത്താണ് കഴിക്കുക. 

4. അബുറോഡ്. രാജസ്ഥാന്‍ 

8 railway stations which becomes famous for its food

തിളപ്പിച്ച് കുറുക്കിയ പാലില്‍ നട്‌സ് ഒക്കെ ചേര്‍ത്തുണ്ടാക്കുന്ന രാജസ്ഥാന്റെ തനത് വിഭവമായ രാബ്രിയാണ് അബുറോഡിന്റെ പ്രത്യേകത. 

5. രത്‌ലാം, മദ്ധ്യപ്രദേശ്

8 railway stations which becomes famous for its food

പോഹയാണ് ഇവിടത്തെ സ്‌പെഷ്യല്‍ വിഭവം. അവില്‍ പ്രധാന ചേരുവയായ പോഹ മസാല ചേര്‍ത്ത് പച്ച ഉള്ളിയും അരിഞ്ഞിട്ട് കഴിക്കുന്നതാണ് ഏറ്റവും രുചികരം. 

6. ജലന്ധര്‍ 

8 railway stations which becomes famous for its food

പഞ്ചാബിന്റെ സ്വന്തം രുചികളിലൊന്നായ ചോലെ ബട്ടൂരെയാണ് ജലന്ധര്‍ സ്റ്റേഷന്‍ പരിസരത്തെ ആകര്‍ഷണം.  

7. കര്‍ജാത്, മഹാരാഷ്ട്ര

8 railway stations which becomes famous for its food

അല്‍പം സ്‌പൈസിയായ വട പാവാണ് കര്‍ജാതിന്റെ വിഭവം. ഇവിടത്തുകാരുടെ പ്രധാന ഭക്ഷണവുമാണ് വട പാവ്. 

8. സുരേന്ദ്രനഗര്‍, ഗുജറാത്ത്

8 railway stations which becomes famous for its food

ചായകളില്‍ വലിയ പരീക്ഷണം നടത്താന്‍ പൊതുവേ മലയാളികള്‍ തയ്യാറാകാറില്ലെങ്കിലും ഗുജറാത്തിനെ അറിയണമെങ്കില്‍ ഒട്ടകപ്പാല്‍ ചായ ഒന്ന് പരീക്ഷിക്കേണ്ടത് തന്നെ. 

Follow Us:
Download App:
  • android
  • ios