ഒരു പ്രണയം ഉണ്ടാകുക, വിവാഹം കഴിക്കുക എന്നതൊക്കെ ഏറെ സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ ജീവിതത്തില്‍ സമ്മാനിക്കുന്ന കാര്യങ്ങളാണ്. ജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കുകയും ചെയ്യും. എന്നാല്‍ ഈ വാദങ്ങളെ എതിര്‍ക്കുന്നവരുമുണ്ട്. പ്രണയവും വിവാഹവുമൊക്കെ, ജീവിതത്തില്‍ സ്വസ്ഥത നശിപ്പിക്കുന്ന കാര്യങ്ങളാണെന്നാണ് ഇവരുടെ വാദം. സ്വതന്ത്രമായി പാറിപ്പറന്ന് ജീവിക്കാന്‍ ഇഷ്‌ടപ്പെടുന്നവര്‍ക്ക്, വിവാഹവും പ്രണയവും അത്ര നല്ല കാര്യങ്ങളല്ല. ഒറ്റയ്‌ക്ക് ജീവിക്കുന്നതാണ് നല്ലതെന്ന് വാദിക്കുന്നവര്‍ക്ക്, അതിന് പിന്‍ബലമേകാന്‍ 8 കാരണങ്ങളുണ്ട്...

1, മറ്റ് ബന്ധങ്ങളൊന്നുമില്ലെങ്കില്‍, ജീവിതത്തില്‍ ഏറെ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കാനാകും. ഉദാഹരണത്തിന് ക്രിക്കറ്റോ സിനിമയോ ആസ്വദിക്കുന്നവരാണെങ്കില്‍, സുഹൃത്തുക്കള്‍ക്കൊപ്പം അതൊക്കെ കാണാന്‍ ഏറെ സമയം ലഭിക്കും.

2, അവധി ദിനങ്ങളില്‍ ഇഷ്‌ടമുള്ള സ്ഥലങ്ങളില്‍ കറങ്ങിനടക്കാനാകും. മറിച്ച് വിവാഹിതരാണെങ്കില്‍ ബന്ധുക്കള്‍ക്കൊപ്പം ഇഷ്‌ടമില്ലാത്ത സാഹചര്യങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവരും.

3, വ്യക്തിഗത ഇഷ്‌ടങ്ങള്‍ക്ക് കുടുതല്‍ സമയം ലഭിക്കും. ഇഷ്‌ടപ്പെട്ട വസ്‌ത്രം, കോസ്‌മെറ്റിക് ഉല്‍പന്നങ്ങള്‍ എന്നിവ വാങ്ങാന്‍ കൂടുതല്‍ സമയം ചെലവഴിക്കാം. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടെങ്കില്‍ അവരുടെ സൗകര്യം കൂടി നോക്കിയേ, വ്യക്തിഗത ആവശ്യങ്ങള്‍ക്ക് സമയം ചെലവഴിക്കാനാകു.

4, പഴയകാല സുഹൃത്തുക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാം. മുമ്പ് പഠിച്ച സ്‌കൂളുകളിലും കോളേജുകളിലും പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമ പരിപാടികളില്‍ പങ്കെടുക്കാനും സമയം ലഭിക്കും. കുടുംബവും കുട്ടികളുമൊക്കെ ഉണ്ടെങ്കില്‍ ഇതൊന്നും അത്ര എളുപ്പമായിരിക്കില്ല.

5, സുഹൃത്തുക്കള്‍ക്കൊപ്പം അടിച്ചുപൊളിക്കുന്ന ചിത്രങ്ങള്‍ ആരെങ്കിലും ഫേസ്ബുക്കില്‍ ടാഗ് ചെയ്‌താല്‍, കുടുംബം ഉള്ളവര്‍ക്ക് അത് ഒഴിവാക്കേണ്ടിവരും. മറിച്ചാണെങ്കില്‍, അതിന് ലഭിക്കുന്ന ലൈക്കും കമന്റും ആസ്വദിക്കാനാകും.

6, സുഹൃത്തുക്കള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനാകും. കുടുംബമുണ്ടെങ്കില്‍, സുഹൃത്തുക്കളുടെ അത്യാവശ്യങ്ങളില്‍ ഓടിയെത്താനാകില്ല.

7, അമ്മയുടെയോ അച്ഛന്റെയോ കാര്യങ്ങള്‍ നന്നായി നോക്കാനാകും. പ്രായമായ രക്ഷിതാക്കളെ സഹായിക്കുകയും അവരുടെ കാര്യങ്ങള്‍ നോക്കുക എന്നതും‍‍, കുടുംബസ്ഥരായവര്‍ക്ക് അത്ര എളുപ്പം സാധ്യമാകില്ല.

8, വായനയ്‌ക്കു കൂടുതല്‍ സമയം കണ്ടെത്താനാകും.