1, ആദ്യ കുട്ടി-
ഒരു വീട്ടില്‍ ആദ്യം ജനിച്ച കുട്ടികള്‍ക്ക് പൊതുവെ ബുദ്ധി കൂടാം. എന്നാല്‍ ഇത് എപ്പോഴും ശരിയാകണമെന്നില്ല. എന്നാല്‍ കൂടുതലും ആദ്യം ജനിച്ച കുട്ടിക്ക് സഹോദരങ്ങളെ അപേക്ഷിച്ച് ബുദ്ധി കൂടുതലായിരിക്കുമെന്നാണ് പഠനം പറയുന്നത്.
2, ഉയരവും ബുദ്ധിയും-
ഒരാളുടെ ഉയരവും ബുദ്ധിയും തമ്മില്‍ ബന്ധമുണ്ടാകാം. നീളം കൂടുതലുള്ളവര്‍ക്ക്, കുറവുള്ളവരെ അപേക്ഷിച്ച് ബുദ്ധി കുറഞ്ഞിരിക്കാനാണ് സാധ്യതയെന്നും വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടത്രെ.
3, പാരമ്പര്യം-
ബുദ്ധിയും സാമര്‍ത്ഥ്യവും പാരമ്പര്യമായും ലഭിക്കാം. ക്വീന്‍സ്‌ലാന്‍ഡ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ 20 മുതല്‍ 40 ശതമാനം വരെ കുട്ടികള്‍ക്ക് പാരമ്പര്യമായി മാതാപിതാക്കളുടെ ബുദ്ധിശക്തി പകര്‍ന്നുലഭിക്കുമെന്നാണ് കണ്ടെത്തിയത്.
4, സംഗീതം-
ബുദ്ധിശക്തി വികാസത്തിന് സംഗീതവുമായി ബന്ധമുണ്ട്. കുട്ടിക്കാലത്ത് സംഗീതമോ വാദ്യോപകരണങ്ങളോ അഭ്യസിച്ചിരുന്നവര്‍ക്ക് പില്‍ക്കാലത്ത് ബുദ്ധിവികാസം കൂടുതലായിരിക്കുമെന്ന് പഠനം വ്യക്തമായിട്ടുണ്ട്.
5, നിരീശ്വരവാദികള്‍-
നിരീശ്വരവാദികള്‍, ദൈവവിശ്വാസികളെ അപേക്ഷിച്ച് കൂടുതല്‍ ബുദ്ധിസാമര്‍ത്ഥ്യമുള്ളവരായിരിക്കും. അമേരിക്കന്‍-ബ്രിട്ടീഷ് സൈക്കോളജിസ്റ്റായ സതോഷി കനസാവ നടത്തിയ പഠനത്തില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്.
6, സ്വതന്ത്രചിന്താഗതിക്കാര്‍-
മറ്റുള്ളവരുടെ വാദഗതികളെ അംഗീകരിക്കുന്ന സ്വതന്ത്രചിന്താഗതിക്കാര്‍ പൊതുവെ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ സാമര്‍ത്ഥ്യമുള്ളവരായിരിക്കും.
7, മുലയൂട്ടുന്ന അമ്മമാര്‍-
മുലയൂട്ടുന്ന അമ്മമാര്‍, മുലയൂട്ടാത്ത അമ്മമാരെ അപേക്ഷിച്ച് കൂടുതല്‍ ബുദ്ധിയുള്ളവരായിരിക്കുമെന്ന് ഇംഗ്ലണ്ടില്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായി.
8, മെലിഞ്ഞവര്‍-
അമിതവണ്ണം ഉള്ളവരെ അപേക്ഷിച്ച് മെലിഞ്ഞവര്‍ക്ക് കൂടുതല്‍ ബുദ്ധിശക്തി ഉണ്ടായിരിക്കുമെന്ന് സ്വിറ്റസര്‍ലന്‍ഡ് സര്‍വ്വകലാശാലയിലെ സൈക്കോളജി വിഭാഗം നടത്തിയ പഠനം വ്യക്തമാക്കിയിട്ടുണ്ട്.
