1, പേശീ ബലക്കുറവ്-
ടെസ്റ്റോസ്റ്റീറോണ്‍ കുറഞ്ഞിരിക്കുന്നവര്‍ക്ക് പേശികളുടെ ബലക്കുറവ്, ഉറപ്പില്ലായ്‌മയും ഉണ്ടാകും.
2, രോമവളര്‍ച്ച ഇല്ലായ്‌മ-
ടെസ്റ്റോസ്റ്റീറോണിന്റെ അപര്യാപ്‌തത ശരീരത്തിലെ രോമവളര്‍ച്ച ഇല്ലാതാക്കും. ഇത്തരക്കാരില്‍ രോമം കുറവായിരിക്കുകയോ തീരെ ഇല്ലാതിരിക്കുകയോ ചെയ്യും.
3, അസ്ഥികള്‍ക്ക് ബലക്കുറവ്-
ഹൈപ്പോഗൊണാഡിസത്തിന്റെ പ്രകടനമായ മറ്റൊരു ലക്ഷണമാണ് അസ്ഥികളുടെ ബലക്കുറവ്. ടെസ്റ്റോസ്റ്റീറോണിന്റെ കുറവ് തന്നെയാണ് ഇതിനും കാരണമാകുന്നത്.
4, വിഷാദം-
എപ്പോഴും വിഷമിച്ചിരിക്കുക, ശ്രദ്ധക്കുറവ്, ഒരു കാര്യത്തില്‍ ശ്രദ്ധ ചെലുത്താതിരിക്കുക തുടങ്ങി വിഷാദത്തിന്റെ ലക്ഷണങ്ങള്‍ ഹൈപ്പോഗൊണാഡിസം ഉള്ളവരിലും കണ്ടുവരുന്നു.
5, ലൈംഗിക സംതൃപ്‌തിക്കുറവ്-
പുരുഷന്‍മാരിലെ ലൈംഗിക ഹോര്‍മോണാണ് ടെസ്റ്റോസ്റ്റീറോണ്‍. ഈ ഹോര്‍മോണിന്റെ അപര്യാപ്തത ലൈംഗിക താല്‍പര്യക്കുറവിനും കാരണമാകും.
6, വൈകുന്ന യൗവ്വനാരംഭം-
ഹൈപ്പോഗൊണാഡിസം ഉള്ളവര്‍ കൗമാരപ്രായം എത്തിയാലും, യൗവ്വനാരംഭത്തിന്റേതായ ലക്ഷണങ്ങള്‍ വൈകിയാകും പ്രകടമാകുക. ശബ്ദത്തിലുള്ള ദൃഢത, ലൈംഗികതാല്‍പര്യം, ലിംഗ-വൃഷ്‌ണ വളര്‍ച്ച എന്നിവയൊക്കെ കുറവായിരിക്കും.
7, എപ്പോഴും ക്ഷീണം-
ഹൈപ്പോഗൊണാഡിസം ഉള്ളവര്‍ എപ്പോഴും ക്ഷീണിതരായിരിക്കും.
8, വിളര്‍ച്ച-
ടെസ്റ്റോസ്റ്റീറോണിന്റെ അപര്യാപ്‌തത മൂലം ഉണ്ടാകുന്ന മറ്റൊരു പ്രശ്‌നമാണ് വിളര്‍ച്ച. ശരീരത്തിലെ ഇരുമ്പിന്റെ അളവ് കുറയുന്നതും വിളര്‍ച്ചയ്‌ക്ക് കാരണമാകും.
