പരസ്‌പര വിശ്വാസവും മനപ്പൊരുത്തവുമൊക്കെയാണ് സ്‌ത്രീ-പുരുഷ ബന്ധം ഊഷ്‌മളമാക്കുന്നത്. എന്നാല്‍ സ്‌ത്രീകള്‍ ചെയ്യുന്നതും പറയുന്നതുമായ ചില കാര്യങ്ങള്‍ പുരുഷന്‍മാരില്‍ വെറുപ്പുളവാക്കുന്നുണ്ട്. എന്നിരുന്നാലും ഇക്കാര്യം സ്‌ത്രീകളുടെ മുഖത്തുനോക്കി പറയാന്‍ പൊതുവെ പുരുഷന്‍മാര്‍ വിമുഖത കാട്ടാറുണ്ട്. അത്തരത്തില്‍ സ്‌ത്രീകളെക്കുറിച്ച്, പുരുഷന്‍മാരില്‍ വെറുപ്പുളവാക്കുന്ന 8 കാര്യങ്ങളാണ് ചുവടെ കൊടുക്കുന്നത്.
1, അല്‍പ്പം തമാശയൊക്കെ ആകാം-
പൊതുവെ തമാശ പറയുന്നതില്‍ മുമ്പില്‍ പുരുഷന്‍മാരാണ്. മറ്റുള്ളവരെ മുന്നില്‍വെച്ച് ഒരു രസത്തിനുവേണ്ടി സ്‌ത്രീകളെ കളിയാക്കുകയും ചെയ്യാറുണ്ട്. ഇതിലുള്ള നീരസം പിന്നീട് സ്‌ത്രീകള്‍ പ്രകടിപ്പിക്കുകയും ചെയ്യും. എന്നാല്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്‌ത്രീകള്‍ കൂടുതല്‍ ഗൗരവക്കാരായിരിക്കും. ഇത് പുരുഷന്‍മാര്‍ അത്ര ഇഷ്‌ടപ്പെടുന്ന കാര്യമല്ല.
2, നാടകീയത വേണ്ട-
സ്‌ത്രീകള്‍ വളരെ സെന്‍സിറ്റീവാണ്. പെട്ടെന്ന് ദേഷ്യം വരുകയും സ്വഭാവം മാറുകയും ചെയ്യും. അതുകൊണ്ടുതന്നെ പലപ്പോഴും നാടകീയമായ പെരുമാറ്റങ്ങളും അവരില്‍നിന്ന് ഉണ്ടാകും. ചെറിയ കാര്യത്തിനുപോലും ദേഷ്യപ്പെടുകയും, നാടകീയമായി കരയുകയുമൊക്കെ ചെയ്യാറുണ്ട് സ്‌ത്രീകള്‍. ഇത് പുരുഷന്‍മാരില്‍ ഉണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല.
3, എപ്പോള്‍ കഴിയും ഈ അണിഞ്ഞൊരുക്കം!-
ഒരു വഴിക്ക് പോകാന്‍ ഇറങ്ങുമ്പോള്‍, സമയമായാലും, ഒരുങ്ങി തീരാത്തവരാണ് സ്‌ത്രീകള്‍. വസ്‌ത്രം ധരിക്കലും, മേക്കപ്പുമൊക്കെയായി, ചിലര്‍ക്ക് മണിക്കൂറുകള്‍ തന്നെ വേണ്ടിവരും. ഇത് പുരുഷന്‍മാരില്‍ ഏറെ നീരസം ഉണ്ടാക്കുന്ന കാര്യമാണ്.
4, അത്രയും അടുപ്പംവേണ്ട-
പുരുഷന്‍മാരെ അപേക്ഷിച്ച് സ്‌ത്രീകള്‍ കൂടുതല്‍ സെന്‍സിറ്റീവാണെന്ന് പറഞ്ഞല്ലോ. അതുകൊണ്ടുതന്നെ എപ്പോഴും അമിതമായ അടുപ്പം കാണിക്കുന്നവരാണ് സ്‌ത്രീകള്‍. പൊതുഇടങ്ങളില്‍ ഈ അടുപ്പം കാണിക്കല്‍, പുരുഷന്‍മാര്‍ അത്ര ഇഷ്‌ടപ്പെടുന്ന കാര്യമല്ലെന്ന് മിക്ക സ്‌ത്രീകള്‍ക്കും അറിയില്ല.
5, അസൂയ-
സ്‌ത്രീകളുടെ അസൂയയെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആരോടും എപ്പോഴും അസൂയയോടെ പെരുമാറുന്ന ചില സ്‌ത്രീകളുണ്ട്. മറ്റു സ്‌ത്രീകളെക്കുറിച്ച് പുരുഷന്‍മാര്‍ എന്തെങ്കിലും പറഞ്ഞാലും, അസൂയയോടെയാകും അവര്‍ അതിനോട് പ്രതികരിക്കുക. ഇത് പുരുഷന്‍മാര്‍ക്ക് അത്ര ഇഷ്‌ടമുള്ള കാര്യമല്ല.
6, അപവാദകഥകള്‍-
ചില സ്‌ത്രീകള്‍ക്ക് മറ്റുള്ളവരെ കുറിച്ച് അപവാദകഥകള്‍ പറയുകയെന്നത് ഒരു ഹോബിയാണ്. ഇത് കേള്‍ക്കുമ്പോള്‍, പുരുഷന്‍മാര്‍ക്ക്, ആ സ്‌ത്രീയിലുള്ള മതിപ്പ് കുറഞ്ഞുവരും, തീര്‍ച്ച..
7, മുന്‍കാമുകനെക്കുറിച്ചുള്ള വിവരണം-
ചില സ്‌ത്രീകള്‍, എന്തെങ്കിലും തര്‍ക്കം വരുമ്പോള്‍, മുന്‍കാമുകനുമായോ, ആദ്യ ഭര്‍ത്താവുമായോ ഉപമിക്കാന്‍ തുടങ്ങും. ഇത് പുരുഷന്‍മാരില്‍ ഉണ്ടാക്കുന്ന അറപ്പ് പറഞ്ഞറിയിക്കാവുന്നതിലുമേറെയാണ്.
8, തൊട്ടതിനും പിടിച്ചതിനുമൊക്കെ പരാതി-
ചില സ്‌ത്രീകള്‍ക്ക് പുരുഷന്‍മാര്‍ എന്തു ചെയ്‌താലും പരാതിയും പരിഭവവുമാണ്. എപ്പോഴും പരാതിയുടെയും പരിഭവത്തിന്റെയും ഭാണ്ഡക്കെട്ട് തുറക്കുന്ന സ്‌ത്രീകളോട് പുരുഷന്‍മാര്‍ക്ക് ഇഷ്‌ടക്കേട് തോന്നുക സ്വാഭാവികമാണ്.
