1, ശസ്‌ത്രക്രിയകളും ചികില്‍സകളും- ചില ശസ്‌ത്രക്രിയകളും ചികില്‍സകളും ലൈംഗിക താല്‍പര്യം ഇല്ലാതാക്കും. ഗര്‍ഭപാത്രം നീക്കം ചെയ്യല്‍, സ്‌തനാര്‍ബുദ ചികില്‍സ, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ചികില്‍സ, വൃഷ്‌ണങ്ങളിലെ ക്യാന്‍സര്‍ ചികില്‍സകളും പ്രധാന കാരണങ്ങളാണ്.

2, മാനസികസമ്മര്‍ദ്ദം- ജോലി, വീട്, ബന്ധങ്ങള്‍ എന്നിവ കാരണം ഉടലെടുക്കുന്ന മാനസികസമ്മര്‍ദ്ദങ്ങള്‍ ലൈംഗിക താല്‍പര്യം നശിപ്പിക്കും.

3, ബന്ധങ്ങളിലെ തകര്‍ച്ച- പ്രണയമോ, കുടുംബബന്ധമോ തകര്‍ന്നാല്‍ അത് ലൈംഗിക താല്‍പര്യം ഇല്ലാതാക്കും.

4, മദ്യപാനം- അമിതമായ മദ്യപാനം ലൈംഗികവിരക്‌തിക്ക് കാരണമാകും.

5, ഉറക്കക്കുറവ്- സ്ഥിരമായി ഉറങ്ങാന്‍ സാധിക്കാത്ത അവസ്ഥയുള്ളവര്‍ക്ക് ലൈംഗിക കാര്യങ്ങളില്‍ താല്‍പര്യം കുറഞ്ഞുവരുമെന്ന് ചില പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

6, സ്ഥിരമായി മരുന്ന് കഴിക്കുന്നത്- ചിലതരം അസുഖങ്ങള്‍ക്കുള്ള മരുന്ന് തുടര്‍ച്ചയായി കഴിക്കുന്നത് ലൈംഗിക താല്‍പര്യം ഇല്ലാതാക്കും.

7, കുട്ടികളുടെ സാന്നിദ്ധ്യം- ചെറുപ്രായത്തിലുള്ള കുട്ടികള്‍ ഉള്ളവര്‍ക്ക് ലൈംഗിക താല്‍പര്യം കുറയും.

8, ഗര്‍ഭനിരോധന ഗുളികകള്‍- ഇടയ്‌ക്കിടെ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവര്‍ക്കും ലൈംഗിക താല്‍ര്യക്കുറവ് അനുഭവപ്പെടാറുണ്ട്.