പ്രണയം എന്നത് എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കാവുന്നതാണ് എന്നാല്‍ ഒരു പ്രണയം പരാജയപ്പെട്ടാല്‍ എല്ലാം പോയി എന്ന് കരുതുന്ന ചെറുപ്പക്കാരും, ചെറുപ്പക്കാരികളും ഏറെയുള്ള നാടാണ് ഇത്. എന്നാല്‍ നിങ്ങളുടെ ആദ്യത്തെ പ്രണയതകര്‍ച്ച ഒരിക്കലും ജീവിതത്തിന്‍റെ അവസാനം അല്ലെന്ന് കരുതുക തന്നെ വേണം എന്നാണ് മനശാസ്ത്രവിദഗ്ധര്‍ അടക്കം ഉപദേശിക്കുന്നത്. ഒരു പ്രണയം തകരുമ്പോള്‍ സ്വഭാവികമായി ഒരു വ്യക്തി മനസിലാക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

നിങ്ങള്‍ക്ക് ചിലര്‍ അവരുടെ ജീവിതത്തില്‍ നല്‍കിയിരുന്ന പ്രധാന്യം മനസിലാക്കും

മനസിന് പറ്റുന്ന മുറിവുകള്‍ ഉണങ്ങാന്‍ സമയം എടുത്തേക്കാം എന്ന് തിരിച്ചറിയും

പിരിയുന്നത് അത്ര വലിയ കാര്യമല്ലെന്ന് മനസിലാക്കും

മാതാപിതാക്കളുമായുള്ള ബന്ധം ദൃഢമാകുവാന്‍ ബ്രേയ്ക്ക് അപ്പ് കാരണമായേക്കാം

മനസ് ശൂന്യമാകുക എന്ന അവസ്ഥ അനുഭവിച്ചേക്കാം

എന്‍റെ ജീവിതത്തിലെ ഏക വ്യക്തി, എന്നത് ഒരു മിത്താണെന്ന് മനസിലാക്കിയേക്കും

സുഹൃത്തുക്കളുമായുള്ള ബന്ധം വര്‍ദ്ധിക്കും

സ്വയം സമാധാനിപ്പിക്കാനുള്ള കഴിവ് ചിലപ്പോള്‍ നിങ്ങളിലുണ്ടായി വരും

ഒരു വ്യക്തിക്ക് ചുറ്റും കറങ്ങുന്നതല്ല, സ്വന്തം ജീവിതമെന്ന് സ്വയം തിരിച്ചറിയും

എങ്ങനെ സ്നേഹിക്കണം എന്ന് പഠിക്കും.. വീണ്ടും പുതിയ ബന്ധത്തിന് മനസ് തയ്യാറെടുത്തേക്കാം