2013 ല്‍ ഇറങ്ങിയ ഇംഗ്ലീഷ് നോവല്‍ പിങ്ക് സ്മോക്കിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ് സോംപ്രകാശ് സിന്‍ഹ റോയ്. എന്നാല്‍ എഴുത്തിന്‍റെ പേരില്‍ അല്ല തടി കുറച്ചതിന്‍റെ പേരിലാണ് ഇപ്പോള്‍ ഇദ്ദേഹം ശ്രദ്ധേയനായത്. 90 കിലോയില്‍ നിന്നും ഇദ്ദേഹം 30 കിലോയാണ് മൂന്നുമാസം കൊണ്ട് കുറച്ചത്. 

2016 മെയ് മാസം വരെ ഫ്രൈ ഫുഡും, ബീയറും ഒക്കെ നിറഞ്ഞതായിരുന്നു സോമിന്‍റെ ജീവിതം. ആരോഗ്യത്തോടുള്ള സോമിന്‍റെ ഈ അലസമായ നിലപാട് അയാളുടെ വിവാഹം നിശ്ചയിച്ച കൂട്ടുകാരി പിണങ്ങി പോകുവാനുള്ള കാരണങ്ങളില്‍ ഒന്നായി മാറി. ഇതോടെ തീര്‍ത്തും മാനസികമായി തകര്‍ന്ന സോം ഒരു മാറ്റത്തിന് വേണ്ടി ശ്രമിച്ചാണ് കൃത്യമായ വര്‍ക്ക് ഔട്ടിലൂടെയും ആഹാര ക്രമത്തിലൂടെയും തന്‍റെ തടി കുറച്ചത്.

ക്രിസ് ജിതിന്‍ എന്ന ഓണ്‍ലൈന്‍ ട്രെയിനറുടെ 12 വാരത്തെ ട്രെയ്നിംഗ് പ്രോഗ്രാം വഴിയാണ് ഇത്തരത്തില്‍ ഒരു സാഹസം സോം നടത്തിയത്. ഇതിനായി ആഹാരക്രമത്തിലും സോം മാറ്റങ്ങള്‍ വരുത്തി.