Asianet News MalayalamAsianet News Malayalam

98-ാം വയസിൽ എം.എ ബിരുദം; ബിരുദദാന സമ്മേളനത്തിൽ നിറഞ്ഞുനിന്ന്​ രാജ്​കുമാർ

98 year old receives masters degree from Nalanda varsity
Author
First Published Dec 27, 2017, 10:46 PM IST

നളന്ദ ഓപ്പൺ യൂണിവേഴ്സിറ്റി (എൻഒയു) യുടെ പന്ത്രണ്ടാം വാർഷിക ബിരുദദാന ചടങ്ങിൽ ആദ്യാവസാനം ശ്രദ്ധേയനായത്​ 98കാരൻ.  രാജ്​കുമാർ വൈശ്​ ആണ്​ ചടങ്ങിൽ മേഘാലയ ഗവർണർ ഗംഗാപ്രസാദിൽ നിന്നും സാമ്പത്തികശാസ്​ത്രത്തിൽ  ബിരുദാനന്തര ബിരുദം ഏറ്റുവാങ്ങിയത്​. 

രാജ്​കുമാറി​​ന്‍റെ ഉത്തരക്കടലാസുകളും പരീക്ഷയുമായി ബന്ധപ്പെട്ട രേഖകളും സർവകലാശാല ലൈബ്രറിയിലെ പ്രത്യേകം തയാറാക്കുന്ന ഗാലറിയിൽ സൂക്ഷിക്കാനാണ്​ പദ്ധതി. രണ്ട്​ വർഷം മുമ്പാണ്​ രാജ്​കുമാർ പ്രവേശനം നേടിയത്​. 98 വയസിൽ വിജയകരമായി ബിരുദാന്തര ബിരുദപഠനം പൂർത്തിയാക്കിയ ആദ്യ വിദ്യാർഥിയാണ്​ രാജ്​കുമാർ എന്ന്​ വൈസ്​ചാൻസലർ പറഞ്ഞു. 

98 year old receives masters degree from Nalanda varsity

വരുംതലമുറകൾക്കുള്ള പ്രചോദനമാണ് രാജ്​കുമാർ. നളന്ദ സർവകലാശാലക്ക്​ ഒരു ട്രെൻഡ്​ സെറ്ററായി  ഇത്​​ മാറുമെന്ന്​ പ്രതീക്ഷയിലാണെന്നും വി.സി പറഞ്ഞു.
രാജ്​കുമാറി​ന്‍റെ പുസ്തകങ്ങളുടെ ഫോട്ടോകോപ്പികൾ അദ്ദേഹത്തിന്‍റെ മികവി​ന്‍റെയും, കൈയെഴുത്തി​ന്‍റെയും മാത്രം പ്രതിഫലനമാകില്ലെന്നും അദ്ദേഹത്തി​ന്‍റെ ശാരീരികവും മാനസികവുമായ ജാഗ്രതയുടെത്​ കൂടിയാണെന്നും സർവകലാശാല രജിസ്​ട്രാർ എസ്​.പി സിൻഹ പറഞ്ഞു.

ഈ വർഷം സെപ്തംബറിൽ സിൻഹയുടെ നേതൃത്വത്തിലുള്ള  യൂണിവേഴ്സിറ്റി ഓഫീസർമാരുടെ  സംഘം രാജ്​കുമാർ വൈഷി​ന്‍റെ വസതിയിൽ നേരി​ട്ടെത്തി എംഎ പരീക്ഷയുടെ മാർക്ക്​ ലിസ്​റ്റ്​ കൈമാറിയിരുന്നു. തുടർന്നാണ്​ ഇപ്പോൾ ബിരുദദാനം നടത്തിയത്​. 

 

Follow Us:
Download App:
  • android
  • ios