ദില്ലി: ആധാര്‍ ഹാജരാക്കത്തതിനെ തുടര്‍ന്ന് അബോര്‍ഷന്‍ തടഞ്ഞ യുവതിയുടെ നില ഗുരുതരമായി തുടരുന്നു. ചണ്ഡിഗഡിലെ പി.ജി.ഐ.എം.ഇ.ആര്‍ ആശുപത്രിയിലാണ് ദാരുണ സംഭവം നടന്നത്. മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായ 28 കാരി നാലാമതു ഗര്‍ഭം ധരിച്ചിരിക്കെയാണ് ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയില്‍ എത്തിയത്.
എന്നാല്‍ ആധാന്‍ കാര്‍ഡില്ലെന്ന കാരണത്താല്‍ യുവതിയെ ആശുപത്രിയില്‍ അബോര്‍ഷന് സമ്മതിക്കാതെ മടക്കി അയച്ചു. ഇതേതുടര്‍ന്ന് യുവതി ഗര്‍ഭഛിദ്രത്തിനായി പ്രാദേശിക ക്ലിനിക്കല്‍ എത്തുകയായിരുന്നു. പ്രാദേശിക ക്ലിനിക്കില്‍ നടന്ന ഗര്‍ഭഛിദ്രത്തിനു പിന്നാലെയാണ് യുവതിയുടെ നില ഗുരുതരമായത്. വേണ്ടത്ര മുന്‍ കരുതല്‍ ഇല്ലാതെ ഗര്‍ഭഛിദ്രം നടത്തിയതോടെയാണ് യുവതിയുടെ നില വഷളായത്.
വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അബാധാവസ്ഥയിലാണ്. ആശുപത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ-ക്ഷേമ കാര്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ സംഘടനകള്‍ രംഗത്തെത്തി
