പാരീസ് ഫാഷന്‍ വീക്കില്‍ ഐശ്വര്യക്കൊപ്പം തിളങ്ങി മകള്‍ ആരാധ്യ

കാലം എത്ര കഴിഞ്ഞാലും തന്‍റെ സൗന്ദര്യം കൊണ്ട് ബോളിവുഡിന്‍റെ ഗ്ലാമര്‍ റാണി തന്നെ ഐശ്വര്യ. വസ്ത്രങ്ങള്‍കൊണ്ട് മാറ്റുകൂട്ടുന്നതില്‍ എപ്പോഴും ശ്രദ്ധിക്കുന്ന താരം ഇത്തവണ പാരീസ് ഫാഷന്‍ വീക്കില്‍ എത്തിയപ്പോള്‍ മാധ്യമ ശ്രദ്ധ നേടിയത് കൂടെയുണ്ടായിരുന്ന മകള്‍ ആരാധ്യ ആയിരുന്നു. കറുത്ത വസ്ത്രത്തില്‍ ഇരുവരും അതീവസുന്ദരിയായിരുന്നു. ഫാഷന്‍ വീക്കിലെ ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.